Advertisement

കൊവിഡ്; ജനങ്ങൾക്ക് വേണ്ടി കേന്ദ്രം പൊതുമിനിമം ആശ്വാസ പരിപാടി തയാറാക്കണം എന്ന് കോൺഗ്രസ്

April 2, 2020
Google News 1 minute Read

കൊവിഡിനെ കുറിച്ചുള്ള പൊതുജനത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രം പൊതുമിനിമം ആശ്വാസ പരിപാടി (കോമൺ മിനിമം റിലീഫ് പ്രോഗ്രാം) തയാറാക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. രാജ്യമിപ്പോൾ കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എല്ലാ മേഖലയിലും തൊഴിലില്ലായ്മയും വേതനക്കുറവുമാണ്, കൂടാതെ പാചക വാതകത്തിന്റെയും മറ്റ് ഇന്ധനങ്ങളുടെയും വില വർധിച്ചിരിക്കുന്നു. വളരെ വലിയൊരു ദുരിതത്തിന് ആയിരിക്കും ഇത് കാരണമായി തീരുക. ഇക്കാര്യങ്ങൾ അംഗീകരിക്കാൻ സാധിക്കുകയില്ലെന്നും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽ ആവശ്യമായ തീർപ്പ് കൽപ്പിക്കണമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കി.

Read Also: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 21 പേര്‍ക്ക്

ലോക്ക് ഡൗൺ വേണ്ടത്ര ആലോചിക്കാതെ എടുത്ത തീരുമാനമായിരുന്നു എന്നും അതിനാലാണ് അതിഥി തൊഴിലാളികൾക്ക് അതുകാരണം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നതെന്നും സോണിയ. കിലോമീറ്ററുകൾ കണക്കിന് അതിഥി തൊഴിലാളികൾക്ക് നടക്കേണ്ടി വന്നത് ഹൃദയഭേദകമായ കാര്യമാണ്.

കൊവിഡിന് ചികിത്സയേകാൻ സൗകര്യമുള്ള ആശുപത്രികളുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിക്കണം. കിടക്കകളുടെ എണ്ണം, ക്വാറന്റയിൻ, പരിശോധനാ സൗകര്യം എന്നിവയുടെ വിവരവും ലഭ്യമാക്കണം. ജനങ്ങൾക്ക് ചികിത്സ തേടാൻ ഈ വിവരങ്ങൾ ഉപകരിക്കും. മരുന്നും താമസവും ജനങ്ങൾക്ക് ഉറപ്പാക്കണമെന്നും സോണിയ.

അതേസമയം നാളെ ജനങ്ങളുമായി വിഡിയോയിലൂടെ സംവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാവിലെ ഒൻപത് മണിയ്ക്ക് ആയിരിക്കും പ്രധാന മന്ത്രി വിഡിയോയിലൂടെ ജനങ്ങളോട് സംസാരിക്കുക. സമൂഹ മാധ്യമമായ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

 

coronavirus, sonia gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here