രാജ്യത്ത് വീണ്ടും കൊവിഡ് 19 മരണം; മരണപ്പെട്ടത് പത്മശ്രീ ജേതാവ്

രാജ്യത്ത് വീണ്ടും കൊവിഡ് 19 മരണം. പഞ്ചാബിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. പഞ്ചാബിലെ അമൃത്സർ സ്വദേശീയായ ഗ്യാനി നിർമൽ സിംഗ് ആണ് മരണത്തിനു കീഴടങ്ങിയത്. അമൃത്സർ സുവർണ ക്ഷേത്രത്തിലെ മുൻ ഹസൂരി രാഗിയാണ് 62കാരനാണ് നിർമൽ സിംഗ്. പഞ്ചാബിൽ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മരണമാണിത്.
ഫെബ്രുവരിയിൽ വിദേശത്തു നിന്ന് തിരികെയത്തിയ ഇദ്ദേഹം മാർച്ച് 30ന് തലചുറ്റലും മറ്റും അനുഭവപ്പെട്ടതിനെ തുടർന്ന് ഗുരു നാനാക്ക് ആശുപത്രിയിൽ ചികിത്സ തേടി. കൊവിഡ് 19 ടെസ്റ്റ് പോസിറ്റീവ് ആണെന്ന് ഇന്നലെയാണ് സ്ഥിരീകരണം ഉണ്ടായത്. വെറ്റ്ലേറ്റർ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെ നാലോടു കൂടിയാണ് മരണം സ്ഥിരീകരിച്ചത്. 2009ൽ പത്മശ്രീ സ്വന്തമാക്കിയ ആളാണ് ഗ്യാനി നിർമൽ സിംഗ്.
അതേ സമയം, രാജ്യത്ത് 1834 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 400 കടന്നു. മരണം 41 ആയി. നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത മൂന്നുപേർകൂടി തെലങ്കാനയിൽ മരിച്ചു.
ആരോഗ്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക കണക്ക് പ്രകാരം 1649 പേരാണ് ചികിത്സയിലുള്ളത്.144 പേർക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 437 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ നാലും പശ്ചിമ ബംഗാളിൽ രണ്ടും മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവടങ്ങിൽ 1 വീതം മരണവുമാണ് ഇന്നലെ ഉണ്ടായത്. മുംബൈയിലെ ചേരിയായ ധാരാവിയിലടക്കം മരണം സ്ഥിരീകരിച്ചു.
Story Highlights: padmashri winner died due to covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here