കൊച്ചി പള്ളുരുത്തിയിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രവർത്തന സമയം 3 മണിക്കൂറാക്കി ചുരുക്കി

കൊച്ചി പള്ളുരുത്തിയിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രവർത്തന സമയം 3 മണിക്കൂറാക്കി ചുരുക്കി. രാവിലെ 7 മണി മുതൽ രാവിലെ 10 മണി വരെ മാത്രമേ കടകൾ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂവെന്ന് പൊലീസ് നിർദേശം നൽകി. നേരത്തെ ഉണ്ടായിരുന്ന നിർദ്ദേശങ്ങൾ പാലിക്കാതെ ജനങ്ങൾ അനാവശ്യമായി റോഡിൽ ഇറങ്ങി നടന്നതോടെയാണ് പൊലീസ് കർശന നിലപാടെടുത്തത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം കൊച്ചി പള്ളൂരുത്തിയിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിലേയ്ക്ക് ജനങ്ങൾ കൂട്ടത്തോടെ എത്തുന്നത് പതിവ് കാഴ്ചയായിരുന്നു. കൂട്ടം കൂടരുതെന്ന് പോലീസ് പല തവണ അവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അനുസരിക്കാൻ ജനങ്ങൾ തയ്യാറായില്ല. ഇതോടെയാണ് പൊലീസ് കടുത്ത നടപടി സ്വീകരിച്ചത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രവർത്തന സമയം 3 മണിക്കൂർ മാത്രമാക്കി ചുരുക്കി. രാവിലെ 7 മണി മുതൽ രാവിലെ 10 മണി വരെ മാത്രമേ കടകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളൂ. 10 മണിക്ക് ശേഷം പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. മാത്രമല്ല കൊവിഡ് പശ്ചാത്തലത്തിൽ പുതുതായി ആരംഭിച്ച വഴി കച്ചവടങ്ങളും പൊലീസ് എടുത്ത് മാറ്റും.
എറണാകുളം ജില്ലയില്‍ ആകെ 4627 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4590 പേര്‍ വീടുകളിലും 37 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
ഇന്നലെ 24 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ 12 പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. മൂന്നുപേര്‍ എറണാകുളം സ്വദേശികളും തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് പേർക്ക് രോഗം ഭേദമായി.
Story Highlights: POLICE RESTRICTIONS IN KOCHI PALLURUTHY
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here