ഏപ്രില്‍ 14 ന് ശേഷമുള്ള ബുക്കിംഗുകള്‍ നിര്‍ത്തിവച്ചിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയം

രാജ്യത്ത് കൊവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14 ന് ശേഷമുള്ള ബുക്കിംഗുകള്‍ നിര്‍ത്തിവച്ചിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയത്തിന്റെ അറിയിപ്പ്. ഏപ്രില്‍ 14 അര്‍ധരാത്രി വരെയാണ് നിലവില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 14 ന് ശേഷമുള്ള ബുക്കിംഗുകള്‍ സാധാരണനിലയില്‍ തുടരുമെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ വിശദീകരണം. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 14 വരെ മാത്രമാണ് ബുക്കിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തിരുന്നത്.
ചില മാധ്യമങ്ങളില്‍ ലോക്ക് ഡൗണിന് ശേഷമുള്ള ബുക്കിംഗുകള്‍ റെയില്‍വേ ആരംഭിച്ചുവെന്ന നിലയില്‍ വാര്‍ത്തകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ റെയില്‍വേ 14 ന് ശേഷമുളള ബുക്കിംഗ് നിര്‍ത്തിയതായി റെയില്‍വേ നേരത്തെ യാതൊരു അറിയിപ്പും നല്‍കിയുന്നില്ല. ഇതിനാലാണ് വിശദീകരണം നല്‍കുന്നതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
Story Highlights- Railway Ministry, bookings, 14th April, lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here