നിസാമുദ്ദീനുകൾ ആവർത്തിക്കരുതെന്ന ട്വീറ്റ് പരിഷ്കരിച്ചു; ഹർഷ ഭോഗ്‌ലക്കെതിരെ സൈബർ ആക്രമണം

ക്രിക്കറ്റ് നിരീക്ഷകനും കമൻ്റേറ്ററുമായ ഹർഷ ഭോഗ്‌ലെക്കെതിരെ ട്വിറ്ററിൽ സൈബർ ആക്രമണം. നിസാമുദ്ദീനുകൾ ആവർത്തിക്കരുതെന്ന ട്വീറ്റ് പരിഷ്കരിച്ചതിനെ തുടർന്നാണ് ഹർഷക്കെതിരെ ട്വിറ്ററിൽ ആക്രമണം നടക്കുന്നത്. സത്യം പറയാൻ മടി കാണിക്കരുതെന്നും മതേതര വാദിയെന്ന മുഖംമൂടി അഴിച്ചു മാറ്റണമെന്നുമൊക്കെ ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്. ഇതേത്തുടർന്ന് ഹർഷ വിശദീകരണം നൽകുകയും ചെയ്തു.

‘അടുത്ത ഏതാനും ആഴ്‌ചത്തേക്ക്‌ നമ്മുടെ സമൂഹത്തിന്റെ ക്ഷേമത്തിന്‌ മാത്രമാണ്‌ പ്രാധാന്യം കൊടുക്കേണ്ടത്‌. പടര്‍ന്നു പിടിക്കുന്നതില്‍ നിന്ന്‌ ഈ വൈറസിനെ പിടിച്ചു കെട്ടാനായാല്‍ അത്‌ നമ്മുടെ കരുത്ത്‌ കൂട്ടും. ആൾക്കൂട്ടങ്ങളിൽ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുക. കൂടുതല്‍ നിസാമുദ്ദീനുകളെ അനുവദിക്കാന്‍ നമുക്ക്‌ സാധിക്കില്ല’- ഇങ്ങനെയായിരുന്നു ഹർഷയുടെ ആദ്യത്തെ ട്വീറ്റ്‌. എന്നാൽ ഉടൻ തന്നെ അദ്ദേഹം ഇത് ഡീലീറ്റ് ചെയ്ത് പരിഷകരിച്ച മറ്റൊരു ട്വീറ്റിട്ടു. നിസാമുദ്ദീൻ എന്ന പദം ഒഴിവാക്കിയായിരുന്നു ഹർഷയുടെ പരിഷ്കരിച്ച ട്വീറ്റ്. തുടർന്നായിരുന്നു സൈബർ ആക്രമണം.

ആക്രമണം രൂക്ഷമായതോടെ ഹർഷ വിശദീകരണവുമായെത്തി. ആളുകൾ കൂടി നിൽക്കുന്നത് ഒഴിവാക്കണമെന്ന് മാത്രമായിരുന്നു തൻ്റെ ട്വീറ്റിൻ്റെ ലക്ഷ്യമെന്ന് ഹർഷ പറഞ്ഞു. ട്വീറ്റിനെച്ചൊല്ലി ചിലതിലേക്ക് വിരൽ ചൂണ്ടുന്നത് തന്നെ ഭയപ്പെടുത്തുണ്ടെന്നും ഹർഷ കുറിച്ചു.

കഴിഞ്ഞ ദിവസം, പാകിസ്താനിലെ കൊവിഡ് 19 വൈറസ് ബാധിതരെ സഹായിക്കണമെന്ന മുൻ പാക് താരം ഷാഹിദ് അഫ്രീദിയുടെ അഭ്യർത്ഥനക്ക് പിന്തുണയുമായെത്തിയ ഹർഭജൻ സിംഗിനും യുവരാജ് സിംഗിനും നേരെ സൈബർ ആക്രമണംനടന്നിരുന്നു . ടിറ്ററിലാണ് ഇരു താരങ്ങൾക്കുമെതിരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നത്. ഇരുവരും അഫ്രീദിയുടെ ഫണ്ട് റൈസിംഗ് ക്യാമ്പയിനെ പിന്തുണച്ചിരുന്നു.

Story Highlights: Twitter bashes Harsha Bhogle for deleting his ‘Nizamuddin’ tweetനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More