ചൈനയിലെ കൊറോണ മരണ കണക്കുകൾ അവിശ്വസനീയം; അമേരിക്കൻ നേതാവ് നിക്കി ഹാലെ

ചൈനയിലെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ കണക്കിൽ സംശയം പ്രകടിപ്പിച്ച് അമേരിക്കൻ നേതാവും ഇന്ത്യൻ വംശജയുമായ നിക്കി ഹാലെ. ചൈനയുടെ കണക്ക് അനുസരിച്ച് അവിടെ കൊവിഡ് ബാധിച്ച് മരിച്ചത് 3,300 പേരാണ്. 82,000 പേർക്കാണ് അസുഖം ബാധിച്ചത്. മറ്റുള്ളവരെ സഹായിക്കുകയല്ല, മറിച്ച് അഭിമാനം സംരക്ഷിക്കാനാണ് ചൈനയുടെ ശ്രമമെന്നും നിക്കി ആരോപിച്ചു. അമേരിക്കൻ ചാര സംഘടനയായ സിഐഎയും ചൈനയുടെ കണക്കുകൾ വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു.
Read Also: ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിട്ട് വെളിച്ചം തെളിക്കണം; ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
ചൈനയിൽ റിപ്പോർട്ട് ചെയ്തത് വെറും 82000 കൊറോണ വൈറസ് കേസുകളും 3,300 മരണങ്ങളുമാണ്. എന്നാൽ രാജ്യത്ത് 150 കോടി ജനങ്ങളുണ്ട്. ഇത് വ്യക്തമായി പറഞ്ഞാൽ ശരിക്കുമുള്ള കണക്ക് അല്ല, ഇതിനോട് പൊരുത്തപ്പെടാൻ ആകില്ല. തങ്ങളുടെ രാജ്യത്ത് തുടങ്ങിയ ഒരു വൈറസിനെ തോൽപ്പിക്കാൻ മറ്റുള്ള രാജ്യങ്ങളെ സഹായിക്കുകയല്ല ചൈന ചെയ്യുന്നത്, തങ്ങളുടെ അഭിമാനം കാത്തുസൂക്ഷിക്കുകയാണ്. നിക്കി ഹാലെ ട്വീറ്റിൽ വ്യക്തമാക്കി.
China has reported only 82,000 coronavirus cases & 3300 deaths in a nation of 1.5 billion people.This is clearly not accurate.China cares more about its reputation than helping the rest of the world defeat a virus that was started in their country. #WeWontForget@standamericanow
— Nikki Haley (@NikkiHaley) April 2, 2020
അമേരിക്കന്‍ ചാര സംഘടന സിഐഎ സ്വന്തമായി ചൈനയിൽ നടന്ന മരണത്തിന്റെ കണക്ക് ശേഖരിക്കാൻ ശ്രമം നടത്തിയിരുന്നു. ചൈനയുടെ ഔദ്യോഗിക കണക്കുകൾ ഇതിൻപ്രകാരം വിശ്വാസയോഗ്യമല്ലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ പ്രസിഡന്റായ ഡോണൾഡ് ട്രംപും ചൈനയുടെ കണക്കുകളെ വിശ്വസിക്കുന്നില്ലെന്ന് ചൊവ്വാഴ്ച പറഞ്ഞിരുന്നു.
nikki haley, china, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here