Advertisement

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ട് വർഷത്തെ ശമ്പളം; കയ്യടി നേടി ഗംഭീർ

April 3, 2020
Google News 2 minutes Read

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ട് വർഷത്തെ ശമ്പളം സംഭാവന നൽകി ബിജെപി എംപിയും മുൻ ഇന്ത്യൻ താരവുമായ ഗൗതം ഗംഭീർ. പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കാണ് ഗംഭീർ സംഭാവന നൽകിയത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

‘ഈ രാജ്യത്തിന് ഞങ്ങൾക്കായി എന്തു ചെയ്യാൻ കഴിയുമെന്നാണ് ജനങ്ങളുടെ ചോദ്യം. പക്ഷേ, സുപ്രധാനമായ ചോദ്യം നിങ്ങൾക്ക് ഈ രാജ്യത്തിനായി എന്തു ചെയ്യാൻ കഴിയും എന്നതാണ്. ഞാൻ എന്റെ രണ്ടു വർഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് നൽകുന്നു. നിങ്ങളും മുന്നോട്ടു വരൂ’ – പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്റ് ജെപി നഡ്ഡ എന്നിവരെ ടാഗ് ചെയ്ത് ഗംഭീർ ട്വിറ്ററിൽ കുറിച്ചു. നേരത്തെ, തന്റെ എംപി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ഗംഭീർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു വർഷത്തെ ശമ്പളം കൂടി നൽകുമെന്ന പ്രഖ്യാപനം.

നിരവധി ക്രിക്കറ്റ് താരങ്ങൾ കൊവിഡ് 19 പ്രതിരോധത്തിനായി സംഭാവനകൾ നൽകിയിരുന്നു. ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മ 80 ലക്ഷം രൂപ സംഭാവന നൽകി. തെരുവു നായ്ക്കളുടെ സംരക്ഷണത്തിനായി 5 ലക്ഷം രൂപയും രോഹിത് നൽകി. സച്ചിൻ തെണ്ടുൽക്കർ 50 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ നായകനുമായിരുന്ന സൗരവ് ഗാംഗുലിയും 50 ലക്ഷം രൂപ നൽകിയിരുന്നു. ഇന്ത്യൻ താരം സുരേഷ് റെയ്ന 52 ലക്ഷം രൂപയാണ് നൽകിയത്. അജിങ്ക്യ രഹാനെ 10 ലക്ഷം രൂപ നൽകി. ഇർഫാൻ പഠാനും യുസുഫ് പഠാനും ബറോഡ പൊലീസിന് 4000 മാസ്‌ക്കുകൾ വിതരണം ചെയ്തിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും അനുഷ്ക ശർമ്മയും വെളിപ്പെടുത്താത്ത ഒരു തുക നൽകി.

Story Highlights: Gautam Gambhir pledges 2 year’s salary to PM-Cares Fund for Covid-19 battle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here