ലൈറ്റണയ്ക്കൽ മുതൽ 9ന്റെ കണക്ക് വരെ; ജോഫ്ര ആർച്ചറുടെ പഴയ ട്വീറ്റുകൾ വീണ്ടും വൈറൽ

ഏപ്രിൽ 5 രാത്രി 9 മണിക്ക് 9 മിനിട്ട് നേരം വീട്ടിലെ ലൈറ്റുകൾ അണച്ച് വിളക്ക് കത്തിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത് ഇന്നലെയായിരുന്നു. ലോക്ക് ഡൗണിൽ ഉയർന്ന ഇരുട്ട് മാറുന്നതിനു വേണ്ടി ഇങ്ങനെ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആഹ്വാനം. ഇതിൻ പിന്നാലെ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറുടെ പഴയ ട്വീറ്റുകൾ വൈറലാവുകയാണ്.
പഴയ നാല് ട്വീറ്റുകളാണ് ഇപ്പോൾ ട്വിറ്റർ ലോകത്തിൻ്റെ ശ്രദ്ധ നേടിയിരിക്കുന്നത്. നാലിൽ മൂന്ന് ട്വീറ്റുകൾ 2014ൽ കുറിച്ചതാണ്. ഒരെണ്ണം കഴിഞ്ഞ മാർച്ച് 8നും! ട്വീറ്റുകളെല്ലാം മാർച്ച് മാസത്തിൽ തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 2014 മാർച്ച് 10ന് മാർച്ച് 10ന് ‘ഒരു ടോർച്ചുമായി ഞാൻ കാത്തു നിൽക്കുകയാണെന്ന് അവളോട് പറയണം’ എന്ന് കുറിച്ച ആർച്ചർ 12ന് ‘വിളക്ക് കൊളുത്തൂ’ എന്നും കുറിച്ചു. ആ മാസം 27നായിരുന്നു അടുത്ത ട്വീറ്റ്. ‘9ൽ നിന്ന് 9’ എന്നായിരുന്നു ആ ട്വീറ്റ്. ഇക്കഴിഞ്ഞ മാർച്ച് 8ആം തിയതി കുറിച്ച ട്വീറ്റിൽ ‘ഷുദ്ദ, ലൈറ്റണക്കൂ’ എന്നാണ് കാണുന്നത്.
മുൻപും പലതവണ ട്വിറ്ററിലൂടെ ആർച്ചർ പല തരത്തിലുള്ള ‘പ്രവചനങ്ങൾ’ നടത്തിയിരുന്നു. ലോകകപ്പ്, ഐപിഎൽ തുടങ്ങിയ ടൂർണമെൻ്റുകളുടെ ഇടയിലൊക്കെ അദ്ദേഹത്തിൻ്റെ പ്രവചന സ്വഭാവമുള്ള പഴയ ട്വീറ്റുകൾ പ്രചരിച്ചു. രാജ്യം സമ്പൂർണ ലോക്ക് ഡൗണിലായപ്പോഴും അദ്ദേഹത്തിൻ്റെ ചില പഴയ ട്വീറ്റുകൾ ശ്രദ്ധ നേടിയിരുന്നു.
അതേ സമയം, രാജ്യത്ത അഭിസംബോധന ചെയ്തു കൊണ്ടാണ് പ്രധാനമന്ത്രി വിളക്ക് തെളിയിക്കണമെന്ന് ആവശ്യപ്പെട്ടത്. കൊറോണ ഉയർത്തുന്ന ഭീഷണിയുടെ ഇരുട്ട് മായ്ക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഏപ്രിൽ അഞ്ച് ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് ഒൻപത് മിനിട്ട് വെളിച്ചം തെളിക്കണമെന്നും പറഞ്ഞു.
ഞായറാഴ്ച രാത്രി ലൈറ്റ് അണച്ച് ടോർച്ചോ, മൊബൈലോ തെളിക്കണം. കൊറോണയ്ക്കെതിരെ ഒറ്റക്കെട്ടായ പോരാട്ടമാണ് നടക്കുന്നത്. ഇതിൽ എല്ലാ ജനങ്ങളും പങ്കാളിയാകണം. ഞായറാഴ്ച ജനം ഒരുമിച്ച് പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Story Highlights: Jofra Archer’s old tweets are trending once again after PM Narendra Modi urges nation to light diya on April 5
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here