ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ ഒരു തിരിഞ്ഞുനോട്ടം; കുച്ചിപ്പുടി ചുവടുകളുമായി മഞ്ജു വാര്യര്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിലൂടെ കടന്നുപോവുകയാണ് എല്ലാവരും. ലോക്ക് ഡൗണ്‍ കാലത്ത് ബോറടി മാറ്റാന്‍ പലരും പല രീതികളും പരീക്ഷിക്കുന്നുണ്ട്. ചിലര്‍ വായനയും പാട്ടുമൊക്കെയായി ഇഷ്ടങ്ങളിലേക്ക് തിരിച്ചുപോവുകയാണ് ഈ ലോക്ക് ഡൗണ്‍ കാലത്ത്.

ഇപ്പോഴിതാ ലോക്ക് ഡൗണ്‍ കാലത്ത് സന്തോഷങ്ങളിലേക്ക് തിരിച്ചുപോവുകയാണ് നടി മഞ്ജു വാര്യര്‍.  വേദികളില്‍ ചിലങ്കയണിഞ്ഞ് എത്തിയ കാലത്തിലേക്ക് തിരിച്ചുനടക്കുകയാണ് നടി മഞ്ജു വാര്യര്‍. ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ കുച്ചിപ്പുടിയുടെ ചുവടുകളുമായാണ് മഞ്ജു എത്തിയത്. പ്രേക്ഷകര്‍ക്കായി പുതിയ വീഡിയോ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Story Highlights: coronavirus, manju warrier,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top