Advertisement

പ്രധാനമന്ത്രിയുടെ വിളക്ക് തെളിയിക്കൽ ആഹ്വാനത്തിന് ശാസ്ത്രീയ മാനമുണ്ടെന്ന കണ്ടെത്തലുമായി മുൻ ഐഎംഎ പ്രസിഡന്റ്

April 3, 2020
Google News 2 minutes Read

മാർച്ച് 5 ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിട്ട് നേരം ലൈറ്റണച്ച് വിളക്കുകൾ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് ശാസ്ത്രീയ മാനമുണ്ടെന്ന കണ്ടെത്തലുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡൻ്റും പദ്മ ശ്രീ ജേതാവുമായ ഡോക്ടർ കെകെ അഗർവാൾ. രണ്ട് വീഡിയോകളിലൂടെയാണ് അഗർവാൾ ഈ അവകാശവാദവുമായി രംഗത്തെത്തിയത്. വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ആഹ്വാനം കൂട്ടായ ബോധത്തിൻ്റെ തത്വങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പറയുന്നു. വാത്മീകി എഴുതിയ ദാർശനിക ചിന്തകളുടെ പുസ്തകമായ യോഗ വസിഷ്ഠയുടെ ആറാം അധ്യയത്തിൽ ഇതേപ്പറ്റി പറയുന്നുണ്ടെന്നും 2010ൽ പദ്മശ്രീ അദ്ദേഹം വിശദീകരിക്കുന്നു. “ജനസംഖ്യയുടെ അഞ്ച് ശതമാനം ആളുകൾ ചെയ്യുന്നത് 95 ശതമാനം പിന്തുടരും. ഒരു ശതമാനം ആളുകൾ ചിന്തിക്കുന്നത് 99 ശതമാനം പിന്തുടരും. ഇന്ത്യയിലെ 130 കോടി ആളുകൾ ഒരു കാര്യത്തിനായി (കൊവിഡ് 19) പ്രാർത്ഥിച്ചാൽ അതിൻ്റെ ഫലം 100 കോടി ആളുകളിൽ ഉണ്ടാവും. കൂട്ടായി എന്ത് ചിന്തിച്ചാലും ക്വാണ്ടം സിദ്ധാന്തം ആയാലും, സ്ട്രിങ് സിദ്ധാന്തം ആയാലും അതൊക്കെ ഒരുമിച്ച് നമ്മുടെ ശരീരത്തി പ്രവർത്തിക്കും.”- അദ്ദേഹം പറയുന്നു.

രണ്ടാമത്തെ വീഡിയോ ക്ലിപ്പിൽ, ശരീരത്തിലേക്കുള്ള വൈറസിൻ്റെ പ്രവേശനം നിശ്ചയിക്കുന്ന ആഞ്ചിയോസ്റ്റിൻ എൻസൈം 2 റിസപ്റ്ററുകൾ കൂട്ടായ ബോധത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുക എന്ന് അദ്ദേഹം പറയുന്നു. കൂട്ടായ ബോധം വൈറസിനെ ഈ റിസപ്റ്ററുകൾ ശരീരത്തിലേക്ക് കടത്തിവിടില്ല. കൂട്ടായ ബോധം അതിനെ തടയുമെന്നും അഗർവാൾ വിശദീകരിക്കുന്നു.

‘ടോർച്ചുകളും വിളക്കുകളും തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നിലെ ശാസ്ത്രം’ എന്ന അടിക്കുറിപ്പോടെ ഇദ്ദേഹത്തിൻ്റെ ഒരു വീഡിയോ മൈഗവ്ഇന്ത്യ എന്ന സർക്കാർ വെബ്സൈറ്റിൻ്റെ ട്വിറ്റർ ഹാൻഡിൽ ട്വീറ്റ് ചെയ്തിരുന്നു എങ്കിലും പിന്നീട് ഇത് നീക്കം ചെയ്തു.

Story Highlights: Modi’s call to light lamps based on collective consciousness principles: Doctor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here