Advertisement

ജനങ്ങളിൽ ബോധവത്കരണം നടത്താൻ കായിക താരങ്ങളുടെ പിന്തുണ തേടി പ്രധാനമന്ത്രി

April 3, 2020
Google News 2 minutes Read

കൊവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങളിൽ ബോധവത്കരണം നടത്താൻ കായിക താരങ്ങളുടെ പിന്തുണ തേടി പ്രധാനമന്ത്രി. വെള്ളിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പ്രമുഖരായ 49 കായിക താരങ്ങളുമായി വീഡിയോ കോൺഫറൻസ് വഴിയാണ് ഇതുസംബന്ധിച്ച് ചർച്ച നടത്തിയത്. വൈറസിനെതിരെയുള്ള ജനകീയ ബോധവത്കരണത്തിൽ കായികതാരങ്ങളുടെ സേവനം ഉറപ്പാക്കുകയായിരുന്നു മോദി. കേന്ദ്ര കായിക മന്ത്രി കിരൺ റിജ്ജുവും ചർച്ചയിൽ പങ്കെടുത്തിരുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങളോ പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ കൈമാറാനാണ് കായികതാരങ്ങളോട് പ്രാനമന്ത്രി മുഖ്യമായും ആവശ്യപ്പെട്ടതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ക്രിക്കറ്റ് താരങ്ങളായ സൗരവ് ഗാംഗുലി, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, വീരേന്ദർ സേവാഗ്, എം എസ് ധോണി, രോഹിത് ശർമ, സഹീർ ഖാൻ, യുവരാജ് സിംഗ്, കെ ൽ രാഹുൽ, ബാഡ്മിന്റൺ താരം പി വി സിന്ധു, ജാവലിൻ ത്രോ താരം നീരജ് ചോപ്ര, ചെസ് താരം വിശ്വനാഥൻ ആനന്ദ്, ബോക്സിംഗ് താരം മേരി കോ, ഗുസ്തി താരം വിനേഷ് ഫോഗട്ട് ഷൂട്ടംഗ് താരം മനു ഭാകർ, ഹിമ ദാസ്, അമിത് പംഘൽ തുടങ്ങിയവർ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു. ചർച്ചയിൽ പങ്കെടുത്ത കായിക താരങ്ങൾക്കെല്ലാം സംസാരിക്കാൻ അവസരം ഉണ്ടായിരുന്നു. ചില താരങ്ങൾക്ക് സംസാരിക്കാൻ മൂന്നു മിനിട്ടോളം സമയം അനുവദിച്ചിരുന്നുവെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

Story highlight: Prime Minister sought the support of athletes to raise public awareness

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here