Advertisement

കോട്ടയം ജില്ലയിലെ രണ്ട് ആശുപത്രികളെ കൊവിഡ് വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റും

April 3, 2020
Google News 1 minute Read

കോട്ടയം ജില്ലയിലെ രണ്ട് ആശുപത്രികളെ കൊവിഡ് 19 വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റും. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയും ജനറല്‍ ആശുപത്രിയുമാണ് അവശ്യ ഘട്ടത്തില്‍ ഡെഡിക്കേറ്റ് കൊവിഡ് കെയര്‍ ഹോസ്പിറ്റലുകളാക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. വൈറസ് ബാധ സ്ഥിരീകരിച്ച് വിദഗ്ധ ചികിത്സയും പരിചരണവും വേണ്ടിവരുന്നവരെയാണ് ഈ ആശുപത്രികളില്‍ പ്രവേശിപ്പിക്കുക.

മറ്റു ചികിത്സകള്‍ ഒഴിവാക്കാതെ അധിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയായിരിക്കും രണ്ട് ആശുപത്രികളെയും കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുക. ഇതിനു പുറമെ വിദഗ്ധ ചികിത്സ അനിവാര്യമല്ലാത്ത കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കായി പ്രാഥമിക കൊവിഡ് പരിചരണ കേന്ദ്രങ്ങളാക്കുന്നതിനുള്ള ആശുപത്രികളുടെ പട്ടികയും തയാറാക്കി. പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികളും വൈക്കം, പാമ്പാടി, താലൂക്ക് ആശുപത്രികളും ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ മെമ്മോറിയല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുമാണ് ഈ പട്ടികയിലുള്ളത്.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here