Advertisement

കൊറോണ വ്യാപനം തടയാൻ ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ സഹായം; 100 കോടി ഡോളർ അനുവ​ദിച്ചു

April 3, 2020
0 minutes Read

കൊറോണ വൈറസ് വ്യാപനം തടയാൻ ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ സഹായം. 100 കോടി ഡോളറാണ് ലോകബാങ്ക് ഇന്ത്യയ്‍ക്ക് നൽകുക. ദക്ഷിണേഷ്യയിൽ ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം ഇന്ത്യയ്‍ക്കാണ് അനുവദിച്ചിരിക്കുന്നത്.

രോഗബാധിതരെ കണ്ടെത്തുക, അവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുക, ലബോറട്ടറി സൗകര്യങ്ങൾ വർധിപ്പിക്കുക, ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കുക, സുരക്ഷാ വസ്ത്രങ്ങൾ സംഭരിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായാണ് സാമ്പത്തിക സഹായം അനുവദിച്ചിരിക്കുന്നത്. പാകിസ്താന് 20 കോടി ഡോളറും അഫ്ഗാനിസ്താന് 10 കോടി ഡോളറും ലോകബാങ്ക് അനുവദിച്ചു. ശ്രീലങ്കയ്‍ക്ക് 12.86 കോടി, മാലദ്വപിന് 73 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്.

ആദ്യഘട്ടത്തിലുള്ള ധനസഹായത്തിന് 25 രാജ്യങ്ങളെയാണ് ലോകബാങ്ക് പരി​ഗണിച്ചത്. ഇതിനായി 190 കോടി ഡോളറിന്റെ പദ്ധതിയാണ് ലോകബാങ്ക് തയ്യാറാക്കിയിരിക്കുന്നത്. പിന്നീട് 45 രാജ്യങ്ങളെ കൂടി പുനർനിർണയിച്ചു.16,000 കോടി ഡോളർ അടുത്ത 15 മാസങ്ങൾക്കുള്ളിൽ വിവിധ രാജ്യങ്ങൾക്ക് ഗ്രാന്റ് അനുവദിക്കാനുള്ള പ്രവർത്തനങ്ങൾ ലോകബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top