Advertisement

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 56,987 ആയി

April 3, 2020
Google News 2 minutes Read

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 56,987 ആയി. 1,074,253 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 226,054 രോഗം ഭേദമായി ആശുപത്രി വിട്ടു. ലോകത്ത് ശരാശരി 70,000 പേര്‍ക്ക് ദിവസേന രോഗം ബാധിക്കുന്നു. യൂറോപ്പില്‍ മാത്രം അഞ്ച് ലക്ഷം പേര്‍ക്ക് രോഗം പിടിപെട്ടു. ഇറ്റലിയ്ക്കും സ്പെയിനിനും പിന്നാലെ ഫ്രാന്‍സിലും മരണനിരക്ക് കുതിച്ചുയരുകയാണ്. 5,387 പേരാണ് രാജ്യത്തെ മരണസംഖ്യ. ഇറാനില്‍ മരിച്ചവരുടെ എണ്ണം 3,294 ആയി ഉയര്‍ന്നപ്പോള്‍ നെതര്‍ലന്റ്സില്‍ 1,487ഉം ജര്‍മനിയില്‍ 1230 ഉം പേര്‍ രോഗം ബാധിച്ച് മരിച്ചു. ബെല്‍ജിയത്തിലെ മരണസംഖ്യ 1,143 ആയപ്പോള്‍ ദക്ഷിണ കൊറിയയിലെ മരണസംഖ്യ 174 ആണ്. സ്വിറ്റ്സര്‍ലന്റില്‍ 536 പേരും തുര്‍ക്കിയില്‍ 356 പേരും പോര്‍ച്ചുഗലില്‍ 209 പേരും മരിച്ചു. ബ്രസീലിലെ മരണസംഖ്യ 327 ആയി ഉയര്‍ന്നപ്പോള്‍ സ്വീഡനില്‍ 308 പേര്‍ മരിച്ചു. അതേസമയം ചൈനയിലെ മരണസംഖ്യ 3,322 ആയി വര്‍ധിച്ചു. ഇന്തോനേഷ്യ-170, ഓസ്ട്രിയ-158, ഫിലിപ്പൈന്‍സ്-107, ഡെന്‍മാര്‍ക്ക്-123, ജപ്പാന്‍-62, കാനഡ-173, ഇറാഖ്-54, ഇക്വഡോര്‍-120 എന്നിങ്ങിനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

ലാറ്റിനമേരിക്കന്‍-കരീബിയന്‍ രാജ്യങ്ങളിലായി രോഗികളുടെ എണ്ണം 20,000 കവിഞ്ഞു. 500 പേരാണ് ഈ രാജ്യങ്ങളില്‍ മരിച്ചത്. ബ്രസീലില്‍ ആണ് ഏറ്റവും കൂടുതല്‍ രോഗികള്‍. നേരത്തെ ഇക്വഡോറിലെ തുറമുഖ നഗരമായ ഗുവാക്വിലിലെ വീടുകളില്‍ നിന്ന് സൈന്യം 150 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ഇറാനിലെ ബിസിനസ് സ്ഥാപനങ്ങള്‍ 27 ശതമാനം ജീവനക്കാരെ വെട്ടിക്കുറച്ചു. ഇസ്രയേലില്‍ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്സ്മനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ലിറ്റ്സ്മനുമായി അടുത്തിടപഴകിയ മൊസാദ് തലവന്‍ യോസി കോയെന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മേര്‍ ബിന്‍ ഷബാത് അടക്കം ഒട്ടേറെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഐസൊലേഷനിലായി.

 

Story Highlights-Worldwide, deaths toll, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here