Advertisement

കൊവിഡ് 19: സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 171355 ആളുകൾ

April 4, 2020
Google News 1 minute Read

കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 171355 ആളുകൾ. ഇതിൽ 170621 പേർ വീടുകളിലും 734 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. രോഗ ലക്ഷണങ്ങൾ ഉള്ള 9744 വ്യക്തികളുടെ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിൽ 8586 സാമ്പിളുകൾ നെഗറ്റീവാണ്.

നിരീക്ഷണത്തിലുള്ള വ്യക്തികളുടെ വർധിച്ചു വരുന്ന എണ്ണം കണക്കാക്കി കൂടുതൽ കെയർ സെൻ്ററുകൾ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ താമസമില്ലാത്തെ ടൂറിസ്റ്റുകൾ, മറ്റു യാത്രക്കാർ എന്നിവരുടെ ഐസൊലേഷൻ ഉദ്ദേശിച്ചാണ് ഈ കേന്ദ്രങ്ങൾ തുടങ്ങിയിട്ടുള്ളത്. ഇതിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെയും താമസിപ്പിക്കും.

കൊവിഡ് 19 വൈറസ് ബാധ ശംശയിക്കുന്ന കുടുംബങ്ങൾക്ക് മാനസിക പിന്തുണ ഉറപ്പാക്കാൻ സംസ്ഥാത്തൊട്ടാകെ 1015 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 152699 ടെലിഫോണിക്ക് സേവനങ്ങളാണ് ഇതുവരെ ലഭ്യമാക്കിയത്.

ആരോഗ്യപ്രവർത്തകർ, ആരോഗ്യസേന, സന്നദ്ധപ്രവർത്തകർ എന്നിവർ അടങ്ങുന്ന സ്ക്വാഡുകൾ രൂപീകരിച്ച് ഗൃഹസന്ദർശനം നടത്തി നിരീക്ഷണത്തിൽ കഴിയുന്നവരുമായി ആശയവിനിമയം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അവശ്യ മാനവവിഭവശേഷി ഉറപ്പുവരുത്താനുള്ള ടീമുകളെയും വിന്യസിച്ചു.എല്ലാ ജില്ലകളിലെയും തെരഞ്ഞെടുകപ്പെട്ട ആശുപത്രികളിൽ മതിയായ ഭൗതിക സാഹചര്യങ്ങളും ചികിത്സാ സൗകര്യങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 8 പേർ ഇന്ന് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച 8 പേരിൽ ആറു പേർ കാസർഗോഡ് ജില്ലയിൽ നിന്നുള്ളവരാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്ന് ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരിൽ 5 പേർ ദുബായിൽ നിന്ന് വന്നവരാണ്. ഇതിൽ കാസർഗോഡ് സ്വദേശികളായ മൂന്ന് പേരും കണ്ണൂർ എറണാകുളം ജില്ലകളിൽ ഒരോ ആളുകൾ വീതവുമാണ് ഉള്ളത്.

Story Highlights: 171355 in quarantine kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here