Advertisement

രാജ്യത്ത് കൊവിഡ് മരണം 71 ആയി; ഇന്ന് മാത്രം മരിച്ചത് ഒൻപത് പേർ

April 4, 2020
Google News 2 minutes Read

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 3000ന് അടുത്തായി.  12 മണിക്കൂറിനിടെ 355 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 71 ആയി ഉയർന്നു. ഇന്ന് മാത്രം രാജ്യത്ത് 9 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിൽ വൈറസ് ബാധ അതിവേഗം പടരുന്നു. ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം.

മധ്യപ്രദേശിൽ നാലും, കർണാടക, രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു. മരണസംഖ്യ മഹാരാഷ്ട്രയിൽ 27 ആയി ഉയർന്നു. കർണാടകയിലെ ബാഗൽകോട്ടിലും, രാജസ്ഥാനിലെ ബിക്കാനീറിലും മരിച്ചവർക്ക് എവിടെ നിന്നാണ് രോഗം വന്നതെന്ന് വ്യക്തമല്ല.

മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 537 ആയി ഉയർന്നു. മുംബൈയിൽ മാത്രം രോഗബാധിതർ 300 ആയി. കഴിഞ്ഞ് 3 ദിവസത്തിനിടെയാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായത്. ലോക്ക് ഡൗൺ അവസാനിക്കാൻ 10 ദിവസം മാത്രം അവശേഷിക്കെ രോഗബാധിതരുടെ എണ്ണവും മരണനിരക്കും കൂടുന്നത് ആരോഗ്യ മന്ത്രാലയത്തിന് ആശങ്ക സൃഷ്ടിക്കുന്നു. ഡൽഹി എൽഎൻജിപി ആശുപത്രിയിൽ കേന്ദ്ര ആരോഗ്യമന്ത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

മഹാരാഷ്ട്ര കൂടാതെ തമിഴ്‌നാട് ,ഡൽഹി എന്നിവിടങ്ങളിലാണ് കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. തമിഴ്‌നാട്ടിൽ 411 പേർക്ക് രോഗം സ്ഥിരീകരിച്ചത്തോടെ സംസ്ഥാനം മുഴുവൻ കൊറോണ സാധ്യതാ മേഖലയായി സർക്കാർ പ്രഖ്യാപിച്ചു. മുംബൈ വിമനത്താവളത്തിൽ ജോലി ചെയ്യുന്ന 11 സിഐഎസ്എഫ് ജവാന്മാർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ 142 പേര് നിരീക്ഷണത്തിലാക്കി. ജമ്മുകശ്മീരിൽ 34 പ്രദേശങ്ങൾ റെഡ് സോണുകൾ ആയി പ്രഖ്യാപിച്ചു. വരും മണിക്കൂറിൽ പോസിറ്റീവ് കേസുകൾ മൂവായിരം കവിഞ്ഞേക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം സംസ്ഥാനങ്ങളോട് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു.

Story highlight: Covid death,  73 in country, Nine people died today alone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here