Advertisement

തുടർച്ചയായ അഞ്ചാം ജയം നേടി ബെം​ഗളൂരു; ഡൽഹിയെ വീഴ്ത്തിയത് 47 റൺസിന്

May 12, 2024
Google News 1 minute Read
IPL Bengaluru vs Delhi

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിന് ബംഗളൂരുവിന് തകർപ്പൻ ജയം. ഡൽഹി ക്യാപ്പിറ്റൽസിനെ 47 റൺസിന് തകർത്തു. 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 140 നു ഓൾ ഔട്ടായി. യാഷ് ദയാൽ മൂന്നു വിക്കറ്റ് വീഴ്ത്തി.

57 റൺസുമായി നായകൻ അക്സർ പട്ടേൽ പൊരുതിയെങ്കിലും ഡൽഹിയെ രക്ഷിക്കാനായില്ല. രജത് പാട്ടിദാറിന്റെ അർദ്ധ സെഞ്ച്വറി മികവിലാണ് ആർസിബി 9 വിക്കറ്റ് നഷ്ടത്തിൽ 187 റൺസിൽ എത്തിയത്. കാമറൂൺ ഗ്രീൻ പുറത്താക്കാതെ 32ഉം വിരാട് കോലി 27 ഉം റൺസ് എടുത്തു. തുടർച്ചയായ അഞ്ചാം ജയത്തോടെ ആർ സി ബി പ്ലേ ഓഫ്‌ പ്രതീക്ഷകൾ സജീവമാക്കി. നിലവിൽ 12 വീതം പോയിന്റുമായി ആർസിബി അഞ്ചും ഡൽഹി ആറും സ്ഥാനങ്ങളിലാണ്.

Story Highlights : IPL Bengaluru vs Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here