Advertisement

കുടുംബശ്രീ അംഗങ്ങൾക്ക് മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി

April 4, 2020
Google News 1 minute Read

കൊറോണയുടെ പശ്ചാത്തലത്തിൽ കുടുംബശ്രീ വഴി 2000 കോടിയുടെ വായ്പാ പദ്ധതി. അയൽക്കൂട്ടങ്ങൾ വഴിയാകും പദ്ധതി നടപ്പാക്കുക. ഒരു കുടുംബത്തിന് കുറഞ്ഞത് 5000 രൂപ വായ്പ ലഭിക്കും. പരമാവധി വായ്പാ തുക ഇരുപതിനായിരം രൂപയാണ്. പദ്ധതിക്കായി കുടുംബശ്രീ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കും.

മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയെന്ന പേരിലാണ് അയൽക്കൂട്ടങ്ങൾ വഴി പദ്ധതി നടപ്പാക്കുന്നത്. കൊവിഡ് 19 കാരണം അയൽക്കൂട്ട അംഗത്തിന് ഉണ്ടായിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ ഒരംഗത്തിനും കുറഞ്ഞത് 5000 രൂപയും പരമാവധി ഇരുപതിനായിരം രൂപയും അനുവദിക്കും. ഇതിനായി കുടുംബശ്രീ വായ്പയെടുക്കും.

8.5 മുതൽ 9 ശതമാനം വരെ പലിശയ്ക്ക് അയൽക്കൂട്ടങ്ങൾക്ക് ബാങ്കുകൾ വായ്പ ലഭ്യമാക്കും. ആറ് മാസം മൊറട്ടോറിയം ഉൾപ്പെടെ 36 മാസമായിരിക്കും വായ്പയുടെ കാലാവധി. മൊറട്ടോറിയം കാലാവധിക്ക് ശേഷം അയൽക്കൂട്ടങ്ങൾ പലിശ സഹിതമുള്ള മാസതവണ തിരിച്ചടച്ചു തുടങ്ങണം. പലിശ തുക മൂന്ന് വാർഷിക ഗഡുക്കളായി സർക്കാരിൽ നിന്ന് അയൽക്കൂട്ടങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. കൊറോണ കാരണം കഷ്ടത അനുഭവിക്കുന്ന ഒരാളെയും പദ്ധതിയിൽ നിന്ന് ഒഴിവാക്കാൻ പാടില്ല. എന്നാൽ പ്രതിമാസം 10000 രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർക്ക് വായ്പ നൽകില്ല.

 

kudumbasree, loan, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here