വിളക്ക് തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണ: മമ്മൂട്ടി

19 കൊറോണ ഭീഷണിയുടെ ഇരുട്ട് മാറ്റാൻ വെളിച്ചം തെളിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണ അറിയിച്ച് മമ്മൂട്ടി. തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മമ്മൂട്ടി പിന്തുണ അറിയിച്ചത്. ഇതിൽ എല്ലാവരും പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു എന്നും മമ്മൂട്ടി പറഞ്ഞു.

“കൊവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി, ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദർഭത്തിൽ, നമ്മുടെ പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം നാളെ, ഏപ്രിൽ 5 രാത്രി 9 മണി മുതൽ 9 മിനിട്ട് നേരം എല്ലാവരും അവരവരുടെ വീടുകളിൽ തെളിയിക്കുന്ന ഐക്യദീപത്തിന് എൻ്റെ എല്ലാ പിന്തുണയും എല്ലാ ആശംസകളും. ഐക്യത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പ്രതീകമായ ഈ മഹാസംരംഭത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അഭ്യർത്ഥിക്കുന്നു”- മമ്മൂട്ടി പറഞ്ഞു.

രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പുതിയ ആഹ്വാനം. വൈദ്യുതി വിളക്കുകൾ അണച്ച്, മൊബൈൽ, ടോർച്ച് എന്നിവ ഉപയോഗിച്ച് വീടിന്റെ വാതിൽപ്പടിയിലോ മട്ടുപ്പാവിലോ നിന്നു വെളിച്ചം തെളിക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിന്റെ ഐക്യം തെളിയിക്കാനാണ് ഇത്തരത്തിൽ വെളിച്ചം തെളിയിക്കുന്നതെന്നാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.

അതേ സമയം, സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 8 പേർ ഇന്ന് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച 8 പേരിൽ ആറു പേർ കാസർഗോഡ് ജില്ലയിൽ നിന്നുള്ളവരാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്ന് ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരിൽ 5 പേർ ദുബായിൽ നിന്ന് വന്നവരാണ്. ഇതിൽ കാസർഗോഡ് സ്വദേശികളായ മൂന്ന് പേരും കണ്ണൂർ എറണാകുളം ജില്ലകളിൽ ഒരോ ആളുകൾ വീതവുമാണ് ഉള്ളത്.

Story Highlights: mammootty supported pm’s requestനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More