ജനങ്ങൾക്കായി വീടിന്റെ ഓഫീസ് ഭാഗം വിട്ടുനൽകി ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും

രാജ്യത്ത് കൊറോണ വൈറസ് പിടിമുറുക്കുമ്പോൾ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമാകുകയാണ് ബോളിവുഡും. ഷാരൂഖ് ഖാനും ഭാര്യയായ ഗൗരി ഖാനുമാണിപ്പോൾ കൊവിഡ് സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വാർത്തകളിൽ ഇടം നേടുന്നത്. ഷാരൂഖ് ഖാൻ തന്റെ മുംബൈയിലെ വീടിനോട് ചേർന്നുള്ള ഓഫീസ് കെട്ടിടം ഇപ്പോൾ ജനങ്ങൾക്കായി വിട്ടുനൽകിയിരിക്കുകയാണ്. ക്വാറന്റയിനിൽ കഴിയുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയാണ് താരം നാല് നില കെട്ടിടം വിട്ടുകൊടുത്തിരിക്കുന്നത്. ഷാരൂഖാന് മുംബൈ മുനിസിപ്പൽ കോർപറേഷൻ നന്ദി രേഖപ്പെടുത്തി.

Read Also: കൊവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങൾക്ക് വീട് വിട്ടു നൽകി ഫുട്ബോൾ താരം സക്കീർ മുണ്ടംപാറ

മുംബൈയിൽ മാത്രമല്ല, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഷാരൂഖിന്റെ സഹായ ഹസ്തമെത്തുന്നുണ്ട്. ആരോഗ്യ പ്രവർത്തകർക്കും സഹായം നൽകുന്നു. കൂടാതെ വിശന്നുവലയുന്നവർക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യാനും ഷാരൂഖ് സഹായിക്കുന്നു.

പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും താരം സംഭാവന നൽകിയിരുന്നു. നേരത്തെ കൊറോണ വൈറസ് വ്യാപനം തടയാൻ രാജ്യത്തെ ഭരണാധികാരികൾ നടത്തുന്ന പ്രവർത്തനങ്ങളെ ഷാരൂഖ് അനുമോദിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാൾ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തുടങ്ങിയവർ അതിൽ ഉൾപ്പെടുന്നു. മിക്കവരും ഷാരൂഖിന്റെ സഹായങ്ങൾക്ക് നന്ദി അറിയിച്ചു. അതിൽ കേജ്‌രിവാളിന് ഷാരൂഖ് നൽകിയ മറുപടി വാർത്തയായി. ‘എനിക്ക് നന്ദി പറയരുത്, പകരം ആജ്ഞ നൽകൂ’ എന്ന വാചകമാണ് കിംഗ് ഖാന്റെ ട്വീറ്റിൽ ശ്രദ്ധേയമായത്.

 

sharukh khan, gouri khan, coronavirusനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More