തമിഴ്‌നാട്ടിൽ 86 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 85 പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവർ

തമിഴ്‌നാട്ടിൽ 86 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 85 പേർ നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 571. തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ബീലാ രാജേഷാണ് ഇക്കാര്യം അറിയിച്ചത്.
ഇതുവരെ അഞ്ച് പേരാണ് തമിഴ്‌നാട്ടിൽ രോഗം ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഏറ്റവും ഒടുവിലായി മരിച്ച 71 കാരൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ട് മണിക്കൂറിനകം തന്നെ മരണപ്പെട്ടു. ഏപ്രിൽ 1ന് 60 കാരനും പെട്ടെന്ന് തന്നെ മരണം സംഭവിക്കുകയായിരുന്നു. രോഗികളുടെ ആരോഗ്യ നില പെട്ടെന്ന് വഷളായതിന് പിന്നിലെ കാരണം സർക്കാർ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, തമിഴ്‌നാട്ടിൽ നിന്ന് തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 1200 പേരെ സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം വന്നിട്ടില്ല. മാർച്ച് 24ന് ഡൽഹി-ചെന്നൈ വിമാനത്തിൽ (ഇൻഡിഗോ 6E 2403, എയർ ഏഷ്യ I5-765) യാത്ര ചെയ്തവർ 28 ദിവസത്തേക്ക് സെൽഫ് ക്വാറന്റീനിൽ തുടരണമെന്ന് ചെന്നൈ കോർപറേഷൻ അിയിച്ചിട്ടുണ്ട്.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here