ആശങ്ക ഒഴിയാതെ അമേരിക്ക; കൊവിഡ് മരണ സംഖ്യ ഉയരുന്നു

അമേരിക്കയിൽ കൊവിഡ് 19 മരണ സംഖ്യ ഉയരുന്നു. 3,8000 ആളുുകളിൽ ഇതിനോടകം കൊവിഡ് ബാധ സ്ഥിരീകരിച്ചു. ന്യൂയോർക്കിൽ മരണ സംഖ്യ 3000ന് അടുത്തയായി. 8250 ആളുകൾ മരണ മടഞ്ഞു.
അതേസമയം, കാലിഫോർണിയ, വെർജീനിയ എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം വളരെ കുറവാണ്. ന്യൂയോർക്കിൽ അരോഗ്യ ഉപകരണങ്ങൾ ചൈനയിൽ നിന്നും ഒറിഗണിൽ നിന്നും ഇറക്കു വരുത്താനുള്ള തയാറെടുപ്പിലാണ്. എല്ലാവർക്കും മാസ്‌ക് ഉറപ്പാക്കണമെന്ന് അമേരിക്കയുടെ ഡിസീസ് കൺട്രോൾ യൂണിറ്റ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
അമേരിക്കയിലെ റീടൈൽ ഭീമന്മാരായ വാൾമാർട്ടും ടാർഗെറ്റും ഷോപ്പിംഗിന് വ്യക്തമായ മാർഗ നിർദേശങ്ങൾ നൽകുന്നുണ്ട്. സാമൂഹ്യ അകലം പാലിക്കണമെന്നാണ് മാർഗ നിർദേശങ്ങളിൽ പ്രധാനം. മരണ സംഖ്യ ഉയരുന്ന സാഹചര്യത്തിൽ വൈറ്റ് ഹൗസ് ഇക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here