കൊറോണ പ്രതിരോധം; നിയന്ത്രണങ്ങൾ ശക്തമാക്കി തമിഴ്‌നാട്

കൊറോണ വൈറസ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിൽ, നിയന്ത്രണങ്ങൾ ശക്തമാക്കി തമിഴ്‌നാട്. ഇതനുസരിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങാനുള്ള സമയം രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് ഒരു മണിയാക്കി.
നിലവിൽ 485 പേരാണ് തമിഴ്‌നാട്ടിൽ രോഗ ബാധിതരായിട്ടുള്ളത്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ വ്യാപകമാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച 16,000 നിയോഗിച്ചു. ഇവർ നാളെ മുതൽ വീടുകൾ കയറിയുളള പരിശോധന ആരംഭിക്കും.
ഇതിനിടെ വൈറസ് വ്യാപനത്തെ ചിലർ സാമുദായികമായി ചിത്രീകരിക്കാനും ശ്രമിച്ചു. ഇതിനെ എതിർത്ത് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി രംഗത്തെത്തി. വൈറസ് ബാധ ആർക്കു വേണമെങ്കിലും വരാമെന്നും രോഗം പിടിപെട്ടവരോട് സ്‌നേഹത്തോടും അനുകമ്പയോടും കൂടി പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.
Story highlight: Corona resistance, Tamil Nadu tightens, restrictions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here