Advertisement

കൊവിഡ് 19: വൈറസ് ബാധയിൽ ഇതുവരെ പൊലിഞ്ഞത് 65,449 ജീവനുകൾ

April 5, 2020
Google News 2 minutes Read

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 65,449 ആയി. 12,10,439 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2,51,822 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

ലോകത്ത് 24 മണിക്കൂറിനിടെ 83,132 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 9,493 പേരാണ്. യൂറോപ്പിൽ മാത്രം അരലക്ഷത്തോടടുത്ത് ആളുകളാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ഫ്രാൻസിൽ ഇന്നലെ മാത്രം രോഗം ബാധിച്ച് 1,053 പേർ മരിച്ചു. ഇവിടെ മരണസംഖ്യ 7,560 ആയപ്പോൾ ബ്രിട്ടനിലെ മരണസംഖ്യ 4,313 ആണ്. ഫ്രാൻസിൽ ഇന്നലെ മാത്രം മരിച്ചത് 708 പേരാണ്. ഇറാനിൽ മരിച്ചവരുടെ എണ്ണം 3,452 ആയപ്പോൾ നെതർലന്റ്‌സിൽ 1,651ഉം ജർമനിയിൽ 1444ഉം പേർ രോഗം ബാധിച്ച് മരിച്ചു. ബെൽജിയത്തിലെ മരണസംഖ്യ 1,447 ആയി. ദക്ഷിണ കൊറിയയിലെ മരണസംഖ്യ 183 ആണ്. സ്വിറ്റ്‌സർലന്റിൽ 666 പേരും തുർക്കിയിൽ 501 പേരും പോർച്ചുഗലിൽ 266 പേരും മരിച്ചു. ബ്രസീലിലെ മരണസംഖ്യ 445 ആയി ഉയർന്നു. സ്വീഡനിൽ 373 പേർ മരിച്ചു. ചൈനയിലെ മരണസംഖ്യ 3,329 ആണ്. ഇന്തോനേഷ്യ-198, ഓസ്ട്രിയ-204, ഫിലിപ്പൈൻസ്–152, ഡെൻമാർക്ക്-161, ജപ്പാൻ-77, കാനഡ-233, ഇറാഖ്-56, ഇക്വഡോർ-172 എന്നിങ്ങിനെയാണ് മരണനിരക്ക്.

ചൈന, ഇറാൻ, നെതർലൻഡ്, ബെൽജിയം എന്നീ രാജ്യങ്ങളിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ കുറവുണ്ട്. ചൈനയിൽ 24 മണിക്കൂറിനിടെ 30 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് മരണങ്ങളും ചൈനയിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഫ്രാൻസ്, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങളിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വർധിച്ചു. രണ്ട് ലക്ഷത്തോളം പേർക്ക് ബ്രിട്ടൻ ഇതുവരെ രോഗ പരിശോധന നടത്തി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മേയ് അവസാനം വരെ തുടരാനാണ് ബ്രിട്ടന്റെ നീക്കം. വിവിധ ജയിലുകളിൽ കഴിയുന്ന നാലായിരത്തിലേറെ വരുന്ന തടവുകാരെ കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ബ്രിട്ടൻ വിട്ടയയ്ക്കും. ചെറിയ കുറ്റകൃത്യങ്ങളുടെ പേരിൽ ശിക്ഷയനുഭവിക്കുന്നവർക്കാണ് ഈ ഇളവ് ലഭിക്കുക. ടോക്കിയോയിൽ 118 പേർക്ക് കൂടി രോഗം സ്ഥിരികരിച്ചതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ജപ്പാൻ.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here