Advertisement

കൊവിഡ് 19; ഇന്ത്യയിൽ രോഗ ബാധിതരിൽ അധികവും 60 വയസിൽ താഴെയുള്ളവരെന്ന് കണക്കുകൾ

April 5, 2020
Google News 2 minutes Read

ഇന്ത്യയിൽ കൊവിഡ് 19 ബാധിതരിൽ അധികവും 60 വയസിൽ താഴെ പ്രായമുള്ളവരെന്ന് കണക്കുകൾ. ഇതിൽ അധികവും 20നും 40 നും ഇടയിൽ പ്രായമുള്ളവരെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.

രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊറോണ പോസിറ്റീസ് കേസുകളിൽ 41.88 ശതമാനവും 21 മുതൽ 41 വയസുവരെ പ്രയമുള്ളവരിലാണ്. ഇതിൽ 41 മുതൽ 60 വയസുവരെയുള്ളവരിലാണ് 32.8 ശതമാനം രോഗികളുള്ളത്.

എന്നാൽ, രോഗ ബാധിതരിൽ 21 വയസുവരെയുള്ളവർ 8.61 ശതമാനമാണ്. അതേസമയം, 60 വയസിന് മുകളിലുള്ളവർ 16.69 ശതമാനം ആളുകളാണ്. രാജ്യത്ത് കൊറോണ ബാധിതരിൽ അധികവും പ്രമേഹം, ഹൈപ്പർടെൻഷൻ തുടങ്ങിയ രോഗങ്ങളുള്ളവരും വൃക്ക, ഹൃദയം എന്നീ അവയവങ്ങൾക്ക് പ്രശ്‌നങ്ങളുള്ളവരുമാണ്. ഇന്ത്യയിൽ കൊറോമ ബാധിതരിൽ 30 ശതമാനവും നിസാമുദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവരോ അവരുമായി സമ്പർക്കം പുലർത്തിയവരോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. 1023 കേസുകളാണ് രാജ്യത്ത് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Story highlight: Covid 19, Most of the sufferers, India, are under 60 years of age

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here