ലോക്ക് ഡൗണിൽ തടഞ്ഞ പൊലീസിനെ ക്രൂരമായി ഇടിച്ചുതെറിപ്പിച്ച് കാർ; വിഡിയോ

ലോക്ക് ഡൗണിനെ നിസാരവത്കരിച്ച് വണ്ടിയെടുത്ത് പുറത്തിറങ്ങുന്നവർ രാജ്യത്ത് നിരവധിയാണ്. ഓരോ ദിവസങ്ങളിലും കുറേ ആളുകളെയും വണ്ടികളെയും രാജ്യത്ത് ഇതിന്റെ പേരിൽ കസ്റ്റഡിയിൽ എടുക്കുന്നുമുണ്ട്. തമിഴ്‌നാട്ടിൽ ഇത്തരത്തിൽ പുറത്തിറങ്ങിയ ആൾ, വാഹനം കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്ന പൊലീസുകാരനെ വാഹനം കൊണ്ട് ഇടിച്ച് തെറിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലാകുകയാണ്.
Read Also: കെട്ടിപ്പിടിക്കാൻ ഓടിവരുന്ന മകനെ തടഞ്ഞു നിർത്തി വിതുമ്പുന്ന ഡോക്ടറായ അച്ഛൻ; വിഡിയോ
തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം എന്ന പേരിലാണ് വിഡിയോ പ്രചരിക്കുന്നത്. പൊലീസ് ജീപ്പ് കുറുകെയിട്ട് വാഹനം തടഞ്ഞ പൊലീസുകാരനെയാണ് കാർ ഇടിയ്ക്കുന്നത്. പൊലീസുകാരന് പരുക്കേൽക്കുകയും ജീപ്പിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നുണ്ട്. പൊലീസ് ജീപ്പ് ഇടിച്ച് തെറിപ്പിക്കുന്ന അംബാസിഡർ കാർ പിന്നീട് മുന്നോട്ട് പോകുകയും ചെയ്യുന്നു. വിഡിയോ കണ്ടാൽ മനഃപൂർവമായാണ് വാഹനത്തിലുള്ള ആൾ പൊലീസിനെ ഇടിച്ച് തെറിപ്പിച്ചത് എന്ന് മനസിലാകും.
lock down, accident, police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here