Advertisement

മേപ്പാടിയിൽ കാട്ടാനകൾ കുളത്തിൽ വീണു; രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

April 5, 2020
Google News 0 minutes Read

വയനാട് മേപ്പാടി കപ്പം കൊല്ലിയിൽ രണ്ട് കാട്ടാനകൾ കുളത്തിൽ വീണു. ഇന്നലെ രാത്രിയാണ് സംഭവം.

സ്വകാര്യ എസ്റ്റേറ്റിലേയ്ക്ക് വെള്ളമെടുക്കാൻ എടുത്ത കുഴിയിലാണ് കാട്ടാനകൾ വീണത്. എസ്റ്റേറ്റിലെ ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് മേപ്പാടി റേഞ്ച് ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു. കാട്ടാനകളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here