Advertisement

കൊറോണയ്ക്ക് എതിരെ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പോരാടും

April 5, 2020
Google News 5 minutes Read

കൊറോണ വൈറസിനെതിരെ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായി ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഫോണിലൂടെയാണ് ഇരുവരും ചർച്ച നടത്തിയത്. ഇന്ത്യാ അമേരിക്കാ നയതന്ത്ര ബന്ധത്തിന്റെ മുഴുവൻ ശക്തിയും ഉപയോഗിച്ച് കൊവിഡിനെതിരെ പോരാടും. ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രധാനമന്ത്രി പങ്കുവച്ചത്.

Read Also: വിളക്ക് തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണ: മമ്മൂട്ടി

‘അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വിശദമായി ഫോണിൽ സംസാരിച്ചു. നല്ലൊരു ചർച്ചയാണ് നടന്നത്. ഇന്ത്യ- അമേരിക്കാ പങ്കാളിത്തത്തിന്റെ മുഴുവൻ ശക്തിയും പ്രയോജനപ്പെടുത്തി കൊവിഡിനെ നേരിടാൻ തീരുമാനിച്ചു.’ മോദി ട്വിറ്ററിൽ കുറിച്ചു.

അതേസമയം അമേരിക്കയിൽ കൊവിഡ് കേസുകളുടെ എണ്ണം വലിയ തോതിൽ ഉയരുകയാണ്. ഇത്രയും ഭീകരമായൊരു അവസ്ഥയിൽ രാജ്യം കടന്നുപോകുമ്പോഴും താൻ മാസ്‌ക്ക് ധരിക്കില്ലെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന വിവാദമായി. അമേരിക്കൻ ആരോഗ്യ ഏജൻസിയായ സെന്റർ ഓഫ് ഡിസീസ് കൺട്രോൾ(സിഡിസി) രാജ്യത്തെ ജനങ്ങൾ എല്ലാവരും മാസ്‌ക് ധരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്, എന്നാൽ സിഡിസിയുടെ നിർദേശത്തിൽ സ്വയംസന്നദ്ധരാവണം എന്ന് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ മാസ്‌ക് ധരിക്കില്ലെന്ന് ട്രംപ് പറയുന്നത്. നിങ്ങൾ വേണമെങ്കിൽ മാസ്‌ക് ധരിച്ചാൽ മതി, ഞാനെന്തായാലും മാസ്‌ക് ധരിക്കാൻ പോകുന്നില്ലെന്ന് ട്രംപ്.

 

america, india, narendra modi, donald trump, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here