കൊവിഡ് ബാധിച്ച് അമേരിക്കയിൽ നാല് മലയാളികൾ കൂടി മരിച്ചു

കൊവിഡ് ബാധിച്ച് അമേരിക്കയില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. ന്യൂയോർക്കിൽ താമസിക്കുന്ന ജോസഫ് തോമസ്, കൊട്ടാരക്കര സ്വദേശി ഉമ്മൻ കുര്യൻ, പിറവം സ്വദേശിനി ഏലിയാമ്മ ജോൺ, ചെങ്ങന്നൂർ സ്വദേശിനി ശിൽപ നായർ എന്നിവരാണ് മരിച്ചത്. ഇതോടെ അമേരിക്കയിൽ മരിച്ചവരുടെ എണ്ണം എട്ടായി.
കൊവിഡ് ബാധിച്ച് രണ്ട് പേർ ഇന്നലെ അമേരിക്കയിലെ ന്യൂയോർക്കിൽ മരിച്ചിരുന്നു. തൊടുപുഴ സ്വദേശി തങ്കച്ചൻ ഇഞ്ചനാട്ടും തിരുവല്ല കടപ്ര വലിയ പറമ്പിൽ തൈക്കടവിൽ ഷോൽ എബ്രഹാമുമാണ് മരിച്ചത്. ഇവരെ കൂടാതെ ഇന്നലെ ഇന്ത്യയ്ക്ക് പുറത്ത് രണ്ട് മലയാളികൾ കൂടി മരിച്ചിരുന്നു.
അയർലൻഡിൽ നഴ്സായിരുന്ന കുറുപ്പന്തറ സ്വദേശി ബീന ജോർജാണ് മരിച്ചവരിൽ ഒരാൾ. കാൻസർ രോഗിയായിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് കൊവിഡ് സ്ഥിരീകരിച്ചത്. സൗദിയിൽ പത്ത് വർഷമായി ഡ്രൈവർ ജോലി ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശി സഫ് വാനാണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരാൾ. ഭാര്യയും കൊവിഡ് ലക്ഷണങ്ങളോടെ സൗദിയിൽ നിരീക്ഷണത്തിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here