Advertisement

സാലറി ചലഞ്ച് ഉത്തരവ് ഈയാഴ്ച പുറപ്പെടുവിക്കും; പൊതുമേഖലാ സ്ഥാപനങ്ങളിലും നടപ്പാക്കുമെന്ന് ധനമന്ത്രി

April 6, 2020
Google News 1 minute Read

സാലറി ചലഞ്ചുമായി മുന്നോട്ടെന്ന് വ്യക്തമാക്കി ധനമന്ത്രി ടി എം തോമസ് ഐസക്. സാലറി ചലഞ്ച് ഉത്തരവ് ഈയാഴ്ച പുറപ്പെടുവിക്കുമെന്ന് മന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളിലും ഉത്തരവ് നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി,

ജീവനക്കാരുമായി ചര്‍ച്ച ചെയ്യുന്നതില്‍ തീരുമാനമായില്ല. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം വേണമെന്നുള്ള നിലപാടിൽ ഉറച്ചുനിൽക്കുക തന്നെയാണ് സർക്കാരെന്നും മന്ത്രി അറിയിച്ചു. അതേസമയം, ക്ഷേമപെന്‍ഷനും ഇനി തപാല്‍വഴി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

കൊറോണ കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ സാലറി ചലഞ്ചിന് തുടക്കമിട്ടത്. സർക്കാർ ജീവനക്കാർ അവരുടെ ഒരു മാസത്തെ ശമ്പളം നൽകി സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർക്കാർ തീരുമാനത്തെ പിന്തുണച്ചിരുന്നു.

Story Highlights: salary challenge from this week thomas isaac

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here