Advertisement

തമിഴ്നാട്ടില്‍ ഇന്ന് 69 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു

April 7, 2020
Google News 2 minutes Read

തമിഴ്നാട്ടില്‍ ഇന്ന് 69 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച
63 പേരും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 690 ആയി. ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.

പരിശോധനകളുടെ എണ്ണത്തെ സംബന്ധിച്ച് ചില ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും കേസുകളുടെ കാര്യത്തില്‍ മഹാരാഷ്ട്രക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട് പരമാവധി പരിശോധനകള്‍ നടത്തുന്നുണ്ടെന്നും ആരോഗ്യ സെക്രട്ടറി ബീല രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘ഇന്ന് നെഗറ്റീവായ ഒരാള്‍ക്ക് നാളെ പരിശോധിക്കുമ്പോള്‍ പോസിറ്റീവാകാം. സാമൂഹിക അകലം പാലിക്കുക എന്നതാണ് പ്രധാനം. കാരണം വൈറസ് വ്യാപിക്കുന്നത് തടയാനുള്ള ഒരേയൊരു മാര്‍ഗമാണത് – അവര്‍ പറഞ്ഞു.

 

Story Highlights- coronavirus, covid19, tamilnadu update

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here