Advertisement

കേരളത്തിലെ ഈ ആറ് ജില്ലകളിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചെത്തുന്നവർ ക്വാറന്റീനിലിരിക്കണം : ഉത്തരവിട്ട് ജില്ലാ ആരോഗ്യ വിഭാഗം

April 7, 2020
Google News 1 minute Read

കേരളത്തിലെ ആറ് ജില്ലകളിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചെത്തുന്നവർ ക്വാറന്റീനിൽ കഴിയണമെന്ന് നിർദേശം. ജില്ലാ ആരോഗ്യ വിഭാഗത്തിന്റേതാണ് നിർദേശം.

കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്ന് തിരുവനന്തപുരം ജില്ലയിൽ തിരിച്ചെത്തുന്നവരാണ് 14 ദിവസം വീട്ടിൽ ക്വാറന്റീനിൽ തുടരേണ്ടത്.

അതേസമയം, തിരുവനന്തപുരത്ത് ആശങ്കയൊഴിഞ്ഞുവെന്ന് കരുതാനാവില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ലോക്ഡൗണിന് ശേഷവും തലസ്ഥാനത്ത് നിയന്ത്രണങ്ങൾ തുടർന്നേക്കുമെന്നും മന്ത്രി.

 

Story Highlights- home quarantine, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here