Advertisement

മലപ്പുറത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

April 7, 2020
Google News 1 minute Read

മലപ്പുറത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് ജില്ലാ ഭകരണകൂടം പുറത്തുവിട്ടു. വേങ്ങര കൂരിയാട് സ്വദേശിയായ 63 കാരനും ചെമ്മാട് ബൈപ്പാസ് റോഡ് സ്വദേശി 33 കാരനുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

ഫെബ്രുവരി അഞ്ചിനാണ് പതിനാലംഗ സംഘം കോഴിക്കോട് നിന്ന് അമൃത്‌സർ എക്‌സ്പ്രസിൽ നിസമുദ്ദീനിലേക്ക് പുറപ്പെട്ടത്. അവിടെ നിന്ന് ബനാറസിലേക്ക് പോയ സംഘം മാർച്ച് 10 വരെ അവിടെ തുടർന്നു. നിസാമുദ്ദീനിൽ തിരിച്ചെത്തിയ ഇവർ 11 നും 12 നുമുള്ള സമ്മേളനത്തിൽ പങ്കെടുത്ത ശേഷം 13നാണ് മടങ്ങിയത്. കേരള സമ്പർക് ക്രാന്തി തീവണ്ടിയിൽ സ്ലീപ്പർ ക്ലാസ് കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്ത് മാർച്ച് 15ന് കോഴിക്കോടെത്തി.

കോഴിക്കോട് നിന്ന് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെത്തിയ വ്യക്തി ടെംപോ ട്രാവലറിൽ മസ്ജിദ് അൽ ഹുദയിൽ പോയി. അവിടെ നിന്ന് ബസിൽ ചെമ്മാട് ജംഗ്ഷനിലെത്തിയ ഇദ്ദേഹം വീട്ടിലെത്തി 20-ാം തിയതി വരെ ഹോം ക്വാറന്റീനിൽ കഴിഞ്ഞു. ഇതിന് ശേഷം ചെമ്മാടുള്ള ചിക്കൻ സ്റ്റോളിൽ പോയി. പിന്നീട് സാമ്പിൾ ടെസ്റ്റിംഗിന് ശേഷമാണ് രോഗം സ്ഥിരീകരിക്കുന്നതും മഞ്ചേരി ജിഎംസിഎച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും.

രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തി വ്യക്തി ടെംപോ ട്രാവലറിൽ മസ്ജിദ് അൽ ഹുദയിൽ നിന്ന് ബസ് മാർഗം വേങ്ങരയിലെ വീട്ടിലെത്തി. പ്രദേശത്തെ മണിൽപിലക്കൽ കുന്നുമ്മൽ മസ്ജിദ് പല തവണ സന്ദർശിച്ചു. 17-ാം തിയതി ചെമ്മാട് മസ്ജിദിലും പോയിരുന്നു. പിന്നീട് 21-ാം തിയതി മുതൽ ഏപ്രിൽ 4 വരെ വേങ്ങര വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞു. ഏപ്രിൽ ആറിനാണ് ഇദ്ദേഹത്തെ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജിഎംസിഎച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

Story Highlights – coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here