Advertisement

മുംബൈയിൽ രോഗബാധിതരായ നഴ്‌സുമാരുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവർക്ക് ഇന്നും ഡ്യൂട്ടി

April 7, 2020
Google News 1 minute Read

മുംബൈയിലെ വോക്ക്ഹാർഡ് ആശുപത്രിയിൽ രോഗബാധിതരായ നഴ്‌സുമാരുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവർക്ക് ഇന്നും ഡ്യൂട്ടി. ആശുപത്രിയിൽ ഇപ്പോഴും കൊവിഡ് വാർഡ് പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്. ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടും കെട്ടിടം പൂർണമായും അണുവിമുക്തമാക്കാത്തതിൽ മറ്റ് ജീവനക്കാർക്കിടയിൽ ആശങ്കയുണ്ട്.

ഡോക്ടർമാരും നഴ്‌സുമാരുമടങ്ങുന്ന 54 ഓളം ആശുപത്രി ജീവനക്കാർക്കാണ് നിലവിൽ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ മലയാളി നഴ്‌സുമാരും ഉൾപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കും ഡൽഹി, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർക്കും കത്ത് നൽകി.

നഴ്‌സുമാർക്ക് മതിയായ ചികിത്സയും സുരക്ഷിതത്വവും ഉറപ്പാക്കണമെന്നാണ് കത്തിലെ നിർദേശം. തങ്ങൾക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് നഴ്‌സുമാർ പരാതിപ്പെട്ടതായി മുഖ്യമന്ത്രി കത്തിൽ പറയുന്നു. ആതുരസേവന രംഗത്ത് സ്വന്തം ജീവൻ പണയം വച്ച് സേവനമനുഷ്ഠിച്ച ഇവരുടെ സുരക്ഷ പ്രധാനമാണെന്നും ഇവർക്ക് മതിയായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കണമെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.

Story Highlights- coronavirus, Mumbai,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here