Advertisement

മുംബൈയിൽ രോഗം സ്ഥിരീകരിച്ച മലയാളികളടക്കമുള്ള നഴ്സുമാരെ സെവൻ ഹിൽ ആശുപത്രിയിലേക്ക് മാറ്റി

April 7, 2020
Google News 1 minute Read

മുംബൈയിൽ രോഗം സ്ഥിരീകരിച്ച മലയാളികളടക്കമുള്ള നഴ്സുമാരെ വൊക്കാഡെ ആശുപത്രിയിൽ നിന്ന് സെവൻ ഹിൽ ആശുപത്രിയിലേക്ക് മാറ്റി. 29 പേർക്ക് രോഗം സ്ഥിരീകരിച്ചു എന്നും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, നിരീക്ഷണത്തിലുള്ള മറ്റു നഴ്സുമാരുടെ പരിശോധനാഫലം ഇന്ന് ലഭിക്കും.

ഇന്നലെ രാത്രിയും ഇന്ന് കാലത്തുമായി മലയാളികളടക്കമുള്ള 50 നഴ്സുമാരെയാണ് ബിഎംസിക്ക് കീഴിലെ സെവൻഹിൽ എന്ന കൊവിഡ് ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. 3 ഡോക്ടര്‍മാരടക്കം 29 പേർക്ക് രോഗം കണ്ടെത്തിയെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. മറ്റുള്ളവർക്ക് പരിശോധനാ ഫലം കൈമാറിയിട്ടില്ലെങ്കിലും രോഗ വിവരം വാക്കാൽ അറിയിച്ചിട്ടുണ്ടെന്ന് നഴ്സുമാർ പ്രതികരിച്ചു. രോഗബാധിതരുമായി സമ്പർക്കത്തിൽ വന്നതിനാൽ ഫലം കാണാത്തതിലെ ആശങ്കയും നഴ്സുമാർ പങ്കുവച്ചു.

ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടും കെട്ടിടം പൂർണമായും അണുവിമുക്തമാക്കാത്തതിലും ആശങ്കയുണ്ട്. മലയാളികളടക്കമുള്ള കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ പരിശോധനാഫലം വൈകാതെ പുറത്തുവരും. മുംബൈ നഗരത്തിലെ മറ്റ് സ്വകാര്യ ആശുപത്രികളിലെയും പൂനെ ഡിവൈപാട്ടിൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരും നിരീക്ഷണത്തിലാണ്.

രോഗബാധിതരായ നഴ്സുമാരുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരെയും ഇന്ന് ഡ്യൂട്ടിയിൽ നിയോഗിച്ചിട്ടുണ്ട്. രോഗബാധിതരെയും ലക്ഷണങ്ങളുള്ളവരെയും മറ്റ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവരുമായി സമ്പർക്കത്തിലുണ്ടായവരെ ഡ്യൂട്ടിക്ക് നിയോഗിച്ചത് കൂടുതൽ പ്രതിസന്ധിയി സൃഷ്ടിച്ചേക്കും.

Story Highlights: nurses shifted to seven hills hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here