Advertisement

ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

April 7, 2020
Google News 0 minutes Read

മുംബൈ ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 89കാരനും 40കാരനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ധാരാവിയിൽ രോഗം ബാധിച്ചവരുടെ എണ്ണം ഏഴായി.

രാജ്യത്തെ കൊവിഡ് ഹോട്ട്സ്പോട്ടുകളായി കണക്കാക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ധാരാവി. ഏപ്രിൽ ഒന്നിനാണ് ധാരാവിയിൽ ആദ്യത്തെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തുണിക്കട ഉടമയായ ഇയാൾ ഭാര്യയ്ക്കും ആറു മക്കൾക്കുമൊപ്പമാണ് താമസിച്ചിരുന്നത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹത്തിന്റെ സ്ഥാപനം സീൽ ചെയ്തിരുന്നു.

ധാരാവിയെ സംബന്ധിച്ച് ആശങ്കകൾ ഉയർന്നപ്പോൾ തന്നെ പ്രദേശം മുഴുവൻ ക്വാറന്റീൻ ചെയ്യുന്ന നടപടികളുമായി ഭരണകൂടം മുന്നോട്ടുപോയിരുന്നു. ധാരാവിയിലെ പൊതുശുചിമുറി കുറഞ്ഞത് നൂറിലധികം പേർ ഉപയോഗിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here