കണ്ണൂർ അഴീക്കലിൽ ഒരാഴ്ചയിലേറെ പഴക്കമുള്ള 1000 കിലോ മത്സ്യം പിടിച്ചെടുത്തു

കണ്ണൂർ അഴീക്കലിൽ 1000 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. ഒരാഴ്ചയിലേറെ പഴക്കമുള്ള നെയ്മീനാണ് പിടിച്ചെടുത്തത്. ഭക്ഷ്യ സുരക്ഷാ വിഭാഗവും പൊലീസും ചേർന്നാണ് മത്സ്യം പിടിച്ചെടുത്തത്. പിടിച്ചെടുത്ത മീനിന് മൂന്നര ലക്ഷത്തോളം രൂപ വില വരും. മീൻ നശിപ്പിച്ച് കളയുന്നതിനായി തലശേരിയിലേക്ക് മാറ്റി. ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായാണ് നടപപടി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കിലോ കണക്കിന് പഴകിയ മത്സ്യങ്ങളാണ് ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി പിടിച്ചെടുക്കുന്നത്. നേരത്തെ പാലായിൽ 110 കിലോ പഴകിയ മീൻ പിടികൂടിയിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പും റവന്യു വകുപ്പും നഗരസഭയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴകിയ മീൻ പിടികൂടിയത്. രണ്ട് കടകളിൽ നിന്നായി പിടികൂടിയ മത്സ്യം പിന്നീട് അധികൃതർ നശിപ്പിച്ചു.
ഇന്നലെ കോട്ടയത്ത് 600 കിലോ പഴകിയ മീൻ പിടികൂടിയിരുന്നു. നഗരത്തിൽ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ലോറിയിൽ കടത്താൻ ശ്രമിച്ച പഴകിയ മീൻ പിടിച്ചത്. തൂത്തുക്കുടിയിൽ നിന്നെത്തിയ ലോറിയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത മീൻ കണ്ടെത്തിയത്.
Story Highlights- adulteration in fish
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here