Advertisement

കൊവിഡ് 19: അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു

April 8, 2020
Google News 1 minute Read

കൊവിഡ് 19 വൈറസ് ബാധയേറ്റ് അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. ഇടുക്കി തടിയമ്പാട് സ്വദേശിനിയായ പുത്തൻ പുരയിൽ മേരി, തൃശൂർ സ്വദേശി ടെന്നിസൻ പയ്യൂരുമാണ് മരണപ്പെട്ടത്. 82 കാരനായ ടെന്നിസന് വാർധക്യസഹജമായ അസുഖങ്ങളും ഉണ്ടായിരുന്നു. ഇതോടെ അമേരിക്കയിൽ മരിച്ച മലയാളികളുടെ ആകെ എണ്ണം 11 ആയി. രണ്ട് ദിവസങ്ങൾക്ക് മുൻപ് അഞ്ച് മലയാളികൾ അമേരിക്കയിൽ മരണപ്പെട്ടിരുന്നു.

അതേ സമയം, അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ഇന്നലെ മാത്രം മരിച്ചത് 1919 പേരാണ്. 12386 ആണ് നിലവിലെ മരണസംഖ്യ. 3,56,007 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 19,247 പേര്‍ രോഗമുക്തി ആശുപത്രി വിട്ടു. അമേരിക്കയില്‍ ദിനംപ്രതി മരണവും രോഗം പകരുന്നവരുടെ എണ്ണവും കുത്തനെ കൂടുകയാണ്. അടുത്ത രണ്ടാഴ്ച ഏറെ നിര്‍ണായകമാണെന്നും സാമൂഹ്യ അകലം പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇനിയും ഒട്ടേറെ മരണങ്ങള്‍ രാജ്യത്തുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

കൊവിഡ് ബാധിതര്‍ ഏറ്റവും കടുതലുള്ള ന്യൂയോര്‍ക്കില്‍ ഇന്നലെ മരണനിരക്ക് ആശ്വാസമായി. എന്നാല്‍ വരും ദിവസങ്ങളിലും മരണനിരക്ക് കുറഞ്ഞാല്‍ മാത്രമെ ആശ്വസിക്കാന്‍ വകയുള്ളുവെന്ന് ന്യൂയോര്‍ക്ക് മേയര്‍ ആന്‍ഡ്ര്യൂ ക്യൂമോ പറഞ്ഞു. ചൈനയില്‍ നിന്നടക്കം കൂടുതല്‍ വെന്റിലേറ്ററുകള്‍ വൈകാതെ എത്തുമെന്നും ക്യൂമോ പറഞ്ഞു.

Story Highlights: 2 more malayalis dead in america due to covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here