Advertisement

പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫിസ് അണുവിമുക്തമാക്കാൻ 5 ലക്ഷം; പ്രതിപക്ഷ നേതാവിന് മറുപടിയുമായി ഗതാഗത മന്ത്രി

April 8, 2020
Google News 1 minute Read

പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫിസ് അണുവിമുക്തമാക്കാൻ 5 ലക്ഷം അനുവദിച്ചെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ.

പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത് ഏത് വസ്തുതയുടെ അടിസ്ഥാനത്തിലാണെന്ന് എകെ ശശീന്ദ്രൻ ചോദിച്ചു. കേന്ദ്ര ഉപരിതല മന്ത്രാലയം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ചിട്ടുണ്ട്. അതെങ്ങനെ ഉപയോഗിക്കണമെന്ന മാർഗനിർദ്ദേശം ഉണ്ടെന്ന് മന്ത്രി പറയുന്നു. ഗതാഗത കമ്മീഷണർക്കാണ് തുക അനുവദിച്ചത്. സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ട ഓഫിസുകൾ അണുവിമുക്തമാക്കുന്നതിനും, അവബോധ പരിപാടികൾ സംഘടിപ്പിക്കാനുമാണ് പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫിസിന് 5 ലക്ഷം അനുവദിച്ചത്. അത് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസ് അണുവിമുക്തമാക്കാൻ മാത്രമല്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. പണം പൊതുഭരണ വിഭാഗത്തിലേക്കാണ് പോകുന്നത്. അത് പ്രൈവറ്റ് സെക്രട്ടറിക്ക് എടുത്ത് ചിലവാക്കാനാകില്ല.

ഉന്നത പദവിയിൽ ഇരിക്കുന്ന നേതാവിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ് രമേശ് ചെന്നിത്തലയുടെ ഭാഗത്ത് നിന്നുണ്ടായ ആരോപണമെന്നും അത് അപലപനീയമാണെന്നും മന്ത്രി പറഞ്ഞു.

Story Highlights – ak saseedran, ramesh chennithala,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here