Advertisement

പൊതുയിടങ്ങൾ മേയ്15 വരെ അടച്ചിടണം : കേന്ദ്ര മന്ത്രിസഭാ സമിതി

April 8, 2020
Google News 1 minute Read

പൊതുയിടങ്ങൾ മേയ്15 വരെ അടച്ചിടണമെന്ന് കേന്ദ്ര മന്ത്രിസഭാ സമിതി. മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് ഇത് ബാധകമാണ്. ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറിയിട്ടുണ്ട്.

ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന പാർലമെന്റിലെ വിവിധ കക്ഷിനേതാക്കളുടെ വിഡിയോ കോൺഫറൻസ് ചർച്ച അതിനാൽ നിർണായകമാണ്. കേന്ദ്ര നിലപാടിന്റെ അടിസ്ഥാനത്തിലായിരിക്കും ലോക്ഡൗൺ പിൻവലിക്കുക എങ്കിലും നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ സംസ്ഥാനത്തിനാകും. മൂന്നുഘട്ടമായി ലോക്ഡൗൺ പിൻവലിക്കണമെന്ന വിദഗ്ധ സമിതിയുടെ ശുപാർശ ഇന്ന് ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ അവസാനം വരെ അടച്ചിടണമെന്നാണ് കേന്ദ്ര സമിതി ആലോചിക്കുന്നത്. ഈ കാലയളവിൽ ആരാധനലായങ്ങളിൽ ആളുകൾ കൂടുന്ന തരത്തിൽ ഒരു ചടങ്ങും നടത്താൻ അനുവാദം ഉണ്ടാകില്ല.

മെഡിക്കൽ ലബോറട്ടറികളിലെ കൊവിഡ് പരിശോധനാ സംവിധാനങ്ങളും ശക്തിപ്പെടുത്തണമെന്ന് കേന്ദ്ര സമിതി തീരുമാനിച്ചിട്ടുണ്ട്.

Story Highlights- lock down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here