Advertisement

കൊവിഡ് 19; ഇടുക്കി ജില്ല അതീവ ജാഗ്രതയിൽ

April 8, 2020
Google News 1 minute Read

അയൽ സംസ്ഥാനത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ. ചരക്കു വാഹന ഗതാഗതവുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായികളുമായി ചേർന്ന് കളക്ട്രേറ്റിൽ നടത്തിയ യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാഗ്രത നിർദേശങ്ങളുടെ ഭാഗമായി തമിഴ്നാട്ടിൽ നിന്നും ചരക്കുമായി എത്തുന്ന ലോറി ഡ്രൈവർമാരെ പ്രത്യേക ബോധവത്കരണം നൽകി മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കാനും കളക്ടർ നിർദേശിച്ചു. ചെക്കു പോസ്റ്റുകളിൽ ഇവർക്കായി പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. ലോറി ഡ്രൈവർമാരുടെ പേര് വിവരങ്ങൾ പൊലീസ് സ്റ്റേഷനിലും തൊട്ടടുത്ത പിഎച്ച്എസി സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടറെയും അറിയിക്കണം. അടുപ്പിച്ച് ലോഡും കൊണ്ട് പോകുമ്പോൾ വീട്ടുകാരുമായുള്ള സമ്പർക്കം ഒഴിവാക്കണം. ആ സമയം വ്യാപാരി വ്യവസായി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇവരെ ഒറ്റമുറിയിൽ താമസിപ്പിക്കും. ഇതിനുശേഷം 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയണം. ഇതിനുള്ള സൗകര്യം ആരോഗ്യവകുപ്പ് ചെയ്യും. ലോഡ് ഇറക്കുമ്പോൾ ഡ്രൈവർ തൊഴിലാളികളുമായി യാതൊരു വിധത്തിലും സമ്പർക്കം പുലർത്തരുത്.

ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. പൊലീസും ഫോറസ്റ്റും ഇതിന് വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ മറികടന്ന് ആളുകൾ ചില പരമ്പരാഗത പാതകളിലൂടെ തമിഴ്നാട്ടിലേക്കും തിരിച്ചു കേരളത്തിലേക്കും കടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങൾ ഈ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. ഇത്തരം പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൾ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കണം.

Story highlight: Covid 19; Idukki district is on high alert

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here