ചേർത്തലയിൽ ഭർത്താവ് ഭാര്യയെ അടിച്ച് കൊലപ്പെടുത്തി

ചേർത്തല പട്ടണക്കാട് ഭർത്താവ് ഭാര്യയെ അടിച്ച് കൊന്നു. പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ പുതിയകാവ് പടിഞ്ഞാറെ ചാണിയിൽ പ്രജിത്തിന്റെ ഭാര്യ സൗമ്യയാണ് കൊല്ലപ്പെട്ടത്.

ഇന്ന് പുലർച്ചയോടെയാണ് കൊലപാതകം നടക്കുന്നത്. കുടുംബ കലഹത്തെ തുടർന്നുണ്ടായ പ്രകോപനത്തിലാണ് പ്രജിത്ത് ഭാര്യയെ മർദ്ദിച്ചു കൊന്നതെന്നാണ് പൊലീസ് പറയുന്നത്. ഇരുവർക്കും ഒന്നരവയസ് പ്രായമുള്ള ഒരു കുട്ടിയുണ്ട്.

കൊലപാതകത്തിന് ശേഷം പ്രജിത്ത് സ്വമേധയാ പട്ടണക്കാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

Story Highlights- Murderനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More