ആരോഗ്യ പ്രവർത്തകർക്ക് ഒപ്പം സമയം ചെലവിട്ട് മോഹൻലാൽ

മെഡിക്കൽ ജീവനക്കാരോടൊപ്പം സമയം ചെലവഴിച്ച് സൂപ്പർ താരം മോഹൻലാൽ. കൊവിഡിനെ നേരിടുന്ന ആരോഗ്യ പ്രവർത്തകരുമായി മോഹൻലാൽ സമയം ചെലവിട്ട കാര്യം ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ഒരു മണിക്കൂറോളം ലാലേട്ടൻ വിവിധ ജില്ലകളിലെ ആരോഗ്യ പ്രവർത്തകരുമായി സംവദിച്ചു. ആരോഗ്യ പ്രവർത്തകർക്ക് മാനസിക പിന്തുണ നൽകാൻ വേണ്ടിയാണ് മോഹൻലാൽ അവരോടൊപ്പം സമയം ചെലവിട്ടത്. ആരോഗ്യ പ്രവർത്തകരെ ഐസൊലേഷൻ വാർഡുകളിലെ പ്രവർത്തനത്തിന് ശേഷം 14 ദിവസത്തെ നിർബന്ധിത നിരീക്ഷണത്തിന് അയക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി.

കുറിപ്പ് താഴെ,

ഐസൊലേഷൻ വാർഡുകളിൽ നിശ്ചിത ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടർമാർ, നഴ്സുമാർ, മറ്റിതര ജീവനക്കാർ തുടങ്ങി എല്ലാവരേയും രോഗം പകരാതിരിക്കാൻ മാർഗനിർദേശങ്ങളനുസരിച്ച് 14 ദിവസത്തെ നിർബന്ധിത നിരീക്ഷണത്തിൽ താമസിപ്പിക്കേണ്ടതുണ്ട്. ഇത്തരക്കാർക്ക് മാനസിക പിന്തുണ നൽകുന്നതിന് വേണ്ടി മോഹൻലാലും വിഡിയോ കോൺഫറൻസ് വഴി ഒത്തുകൂടി. എല്ലാ ജില്ലകളിലുമുള്ള കൊവിഡ് ആശുപത്രികളിലെ പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ ഉൾപ്പെടെയുള്ള 250 ഓളം ആരോഗ്യ പ്രവർത്തകർ അതത് ആശുപത്രികളിൽ നിന്ന് വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

Read Also: എല്ലാവരും ചേർന്ന് കയ്യടിക്കുമ്പോൾ അത് പ്രാർത്ഥന പോലെ ആയി മാറുന്നു; ഫേസ്ബുക്ക് കുറിപ്പുമായി മോഹൻലാൽ

എല്ലാ ആശുപത്രികളിലേയും എല്ലാ വിഭാഗം ജീവനക്കാരും മോഹൻലാലിനോട് നേരിട്ട് സംവദിച്ചു. പലരും തങ്ങൾ മോഹൻലാലിന്റെ കട്ട ഫാൻ ആണെന്ന് വെളിപ്പെടുത്തി. ഇതിനിടെ ഒരു പരിചയം പുതുക്കലുമുണ്ടായി. മോഹൻലാലിനോടൊപ്പം മോഡൽ സ്‌കൂളിൽ പഠിച്ചയാളാണ് താനെന്ന് കണ്ണൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. റോയി പറഞ്ഞപ്പോൾ മോഹൻലാലിനും അത്ഭുതമായി. കലാകാരനായ എറണാകുളം മെഡിക്കൽ കോളജ് പ്രിൻസിപ്പാളായ ഡോ. തോമസ് മാത്യുവിനെ പ്രത്യേകം പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെ എല്ലാ ഔപചാരിതകളും മാറ്റിവച്ച് കളിയും കാര്യവുമായി മോഹൻലാൽ ഒരു മണിക്കൂറോളം ചെലവഴിച്ചു.

mohanlal. health department, k k shailajaനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More