Advertisement

കൊറോണയുടെ പേരിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ താമസിക്കുന്നവരെ വംശീയമായി അധിക്ഷേപിക്കുന്നു: ജ്വാല ഗുട്ട

April 8, 2020
Google News 2 minutes Read

കൊറോണയുടെ പേരിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ താമസിക്കുന്നവരെ വംശീയമായി അധിക്ഷേപിക്കുന്നു എന്ന് ബാഡ്മിൻ്റൺ താരം ജ്വാല ഗുട്ട. ഇത്തരം പ്രവൃത്തികൾക്കെതിരെ പ്രതിഷേധിച്ച തന്നെ ഇപ്പോൾ ഹാഫ് കൊറോണയെന്നാണ് സമൂഹമാധ്യമങ്ങളിൽ ചിലർ വിളിക്കുന്നതെന്നും ജ്വാല പറഞ്ഞു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് അവർ മനസ്സു തുറന്നത്.

“വടക്ക്‌ കിഴക്കന്‍ പ്രദേശത്തു നിന്നുള്ള ഒരു പെണ്‍കുട്ടിക്ക്‌ നേരെ ആളുകള്‍ തുപ്പുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കണ്ടു. അതൊക്കെ വളരെ അസ്വസ്ഥപ്പെടുത്തുന്നതാണ്‌. ഇതിനെതിരെ പ്രതികരിക്കേണ്ടത്‌ എന്റെ ഉത്തരവാദിത്വമാണ്‌. കഴിഞ്ഞ 10 വര്‍ഷത്തിന്‌ ഇടയിലാണ്‌ സമൂഹമാധ്യമങ്ങള്‍ വളര്‍ന്നത്‌. വംശീയ വിദ്വേഷം, ട്രോൾ, മറ്റുള്ളവരെ ഇകഴ്‌ത്തി കാണിക്കല്‍ എന്നിവയൊന്നുമില്ലാതിരുന്ന തലമുറയില്‍പ്പെട്ട ആളാണ് ഞാന്‍.”- ജ്വാല പറഞ്ഞു.

“എന്റെ കുട്ടിക്കാലത്ത്‌ ആളുകള്‍ എന്നെ ചിങ്കി എന്ന്‌ വിളിച്ചിരുന്നു. എൻ്റെ അമ്മ ചൈനീസ് വംശജയാണ്. അതുകൊണ്ട് വിളിക്കുന്നു എന്നാണ് ഞാൻ കരുതിയത്. ഞാനന്ന് എൻ്റെ 20കളിലായിരുന്നു. നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഭാഗങ്ങളിലേക്ക്‌ യാത്ര ചെയ്‌തപ്പോഴാണ്‌ അമ്മ ചൈനീസ് വംശജ ആയതു കൊണ്ടല്ല ചിങ്കി വിളിയെന്ന് എനിക്ക്‌ മനസിലായത്‌ അവരെല്ലാം എന്നെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. ഞങ്ങളുടെ രൂപം കാരണം മറ്റുളവർ ഞങ്ങളെ ഇന്ത്യക്കാരായി അംഗീകരിക്കുന്നില്ല.”- ജ്വാല ഗുട്ട പറഞ്ഞു.

നമ്മൾ സൈബർ പൊലീസ് ആവരുതെന്നും ജ്വാല പറഞ്ഞു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിൽ ജോഗിംഗിനായി ഇറങ്ങുന്ന വിദ്യാസമ്പന്നരുണ്ട്‌. അവർ തന്നെ ഒരു സമൂഹം വൈറസ് പരത്തുന്നു എന്ന് പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല. വീട്ടിലിരിക്കാതെ തെരുവ് ഒരു ജോഗിംഗ് പാർക്ക് ആക്കുകയാണിവർ. അത് തെറ്റാണെന്നും ജ്വാല പറഞ്ഞു.

Story Highlights: laming one community for spreading coronavirus: Jwala Gutta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here