ലോക്ക്ഡൗണ്‍ ഉടന്‍ പിന്‍വലിക്കില്ലെന്ന സൂചന നല്‍കി പ്രധാനമന്ത്രി

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഉടന്‍ പിന്‍വലിക്കില്ലെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് സാമൂഹിക അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണുള്ളത്. കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരുമെന്നും പ്രധാനമന്ത്രി സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ശനിയാഴ്ച ചേരും.
എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരുടെയും അഭിപ്രായം ഈ നിലയ്ക്കാണെന്നാണ് താന്‍ മനസിലാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. എന്നാല്‍ ലോക്കഡൗണ്‍ നീണ്ടാല്‍ രാജ്യത്തിന്റെ സാമ്പത്തിക നില പ്രതിസന്ധിയിലാകുമെന്നതിനാല്‍ ഇളവുകള്‍ അനുവദിച്ചേക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, എന്നിവ ഏപ്രില്‍ 14 ന് ശേഷവും അടച്ചിടാനാണ് സാധ്യത.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here