Advertisement

വലിയ ആശുപത്രികളിൽ ചികിത്സ തേടുന്നത് ആധുനിക സൗകര്യം പ്രയോജനപ്പെടുത്താൻ; നിലപാടിൽ മാറ്റമില്ലെന്ന് ശ്രീനിവാസൻ

April 8, 2020
Google News 2 minutes Read

അലോപ്പതിയെപ്പറ്റിയുള്ള തൻ്റെ അവകാശ വാദങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്ന് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. താൻ വലിയ ആശുപത്രികളിൽ ചികിത്സ തേടുന്നത് ആധുനിക സൗകര്യം പ്രയോജനപ്പെടുത്താനാണെന്നും നിലപാടിൽ മാറ്റമില്ലെന്ന് ശ്രീനിവാസൻ പറഞ്ഞു എന്ന് മാധ്യമം ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം മാധ്യമം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിനെതിരെ ഡോക്ടർമാർ അടക്കം രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

‘കൊവി​ഡി​ന്​ വി​റ്റാ​മി​ൻ സി ​പ്ര​തി​വി​ധി​യാ​ണെ​ന്ന ഒ​രു ഡോ​ക്​​ട​റു​ടെ നി​രീ​ക്ഷ​ണം ചൂ​ണ്ടി​ക്കാ​ട്ടു​ക​യാ​ണ്​ ചെ​യ്​​തത്. അ​തി​ന്റെ നി​ജസ്​​ഥി​തി അ​റി​യി​ല്ല. അ​തേ​സ​മ​യം​ ആ​ധു​നി​ക വൈ​ദ്യ​ശാ​സ്​​ത്ര​മെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​ന്ന അ​ലോ​പ്പ​തി​യി​ൽ വൃ​ക്ക, ക​ര​ൾ, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ​ക്കും പ്ര​മേ​ഹം, ആ​സ്​​ത്​​മ തു​ട​ങ്ങി​യ​വ​ക്കും ശാ​ശ്വ​ത പ​രി​ഹാ​ര​മി​ല്ല എ​ന്നാ​ണ്​ നി​ല​പാ​ട്. കീ​റി​മു​റി​ച്ച്​ മ​റ്റു​ള്ള​വ​രു​ടെ ക​ര​ളോ ഹൃ​ദ​യ​മോ വൃ​ക്ക​യോ എ​ടു​ത്തു​വെ​ച്ച്​ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ മ​രു​ന്ന്​ ന​ൽ​കും. ഇ​തി​ൽ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ കു​റ​വാ​ണ്. ചി​ല രോ​ഗ​ങ്ങ​ൾ​ക്ക്​ ചി​ല മ​രു​ന്നു​ക​ൾ ഫ​ലം ചെ​യ്യു​ന്നു​ണ്ടെ​ന്ന​ത്​ നി​ഷേ​ധി​ക്കു​ന്നി​ല്ല​. അ​ലോ​പ്പ​തി ഡോ​ക്​​ട​റാ​യി​രു​ന്ന സാ​മു​വ​ൽ ഹാ​നി​മാ​ൻ മ​രു​ന്നു​കളുടെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളി​ൽ മ​നം മ​ടു​ത്താ​ണ്​ ഹോ​മി​യോ​പ്പ​തി ക​ണ്ടു​പി​ടി​ച്ച​ത്. താ​ൻ വ​ലി​യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ന്ന​ത്​ ആ​ധു​നി​ക സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ്. അ​ത്​ ഇ​നി​യും പോ​കും. മ​രു​ന്നു​ക​ൾ ക​ട​ലി​ൽ വ​ലി​ച്ചെ​റി​യ​ണ​മെ​ന്ന​തി​ലും മാ​റ്റ​മി​ല്ല.’- ശ്രീനിവാസൻ പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം, വിറ്റാമിൻ സി കൊവിഡിന് പ്രതിവിധിയാണെന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞെന്നായിരുന്നു തൻ്റെ ലേഖനത്തിൽ ശ്രീനിവാസൻ പറഞ്ഞത്. കൂടാതെ വി​റ്റാ​മി​ൻ സി ​ശ​രീ​ര​ത്തി​ലെ ജ​ലാം​ശം ആ​ൽ​ക്ക​ലൈ​ൻ ആ​ക്കി മാ​റ്റുമെന്നും അ​പ്പോ​ൾ ഒ​രു വൈ​റ​സി​നും നി​ല​നി​ൽ​ക്കാ​നാ​വില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Story Highlights: Srinivasan says stance has not changed about allopathic

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here