Advertisement

സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുമോ ? തീരുമാനം തിങ്കളാഴ്ച

April 8, 2020
Google News 1 minute Read

സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുമോ ഇളവുണ്ടാകുമോ എന്ന് തിങ്കളാഴ്ച അറിയാം. 13ന് മന്ത്രിസഭായോഗ ചേരും. കേന്ദ്ര നിലപാട് അറിഞ്ഞ ശേഷമാകും സംസ്ഥാനത്തിന്റെ തീരുമാനം.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നിലവിലെ ലോക്ക് ഡൗൺ കാലാവധി 14ന് അവസാനിക്കും. തുടർന്ന് എന്ത് വേണമെന്ന നിർദേശം കേന്ദ്രത്തിൽ നിന്നുണ്ടാകുമെന്ന നിഗമനത്തിലാണ് കേരളം. കേന്ദ്ര നിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും സംസ്ഥാനത്തും ലോക്ഡൗണിൽ പുതിയ ക്രമീകരണങ്ങൾ. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

Read Also : പൊതുയിടങ്ങൾ മേയ്15 വരെ അടച്ചിടണം : കേന്ദ്ര മന്ത്രിസഭാ സമിതി

സംസ്ഥാനത്ത് കൊവിഡ് ബാധ നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തൽ. ജില്ലകളിലെ സാഹചര്യങ്ങൾ മന്ത്രിമാർ റിപ്പോർട്ട് ചെയ്തു. കാസർഗോട്ടെ സമൂഹ വ്യാപന ഭീഷണി ഒഴിവായിട്ടുണ്ടെഎങ്കിലും പൂർണമായും ആശ്വസിക്കാൻ സമയമായിട്ടില്ല. നിയന്ത്രണങ്ങളും കരുതൽ നടപടികളും തുടരാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. അംഗീകൃത പാതയിലൂടെ അല്ലാതെ കാട്ടുപാതകളിലൂടേയും മറ്റും തമിഴ്‌നാട്ടിൽ നിന്ന് ആളുകൾ വരുന്നത് തടയും. ഇത്തരം പാതകളിൽ പരിശോധന കർശനമാക്കും. പച്ചക്കറി സംഭരണം വ്യാപകമാക്കും. പഞ്ചായത്തുകളിലെ ചന്തകളിലൂടെ ഹോർട്ടി കോർപ്പും കൃഷി വകുപ്പും പച്ചക്കറി സംഭരിക്കും. ജലസേചനം അവശ്യ സേവനത്തിലുൾപ്പെടുത്തി.

വർക്ക് ഷോപുകളും സ്‌പെയർ പാർടസ്സ് കടകളും ഞായർ,വ്യാഴം ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കും. പരമാവധി എട്ടു ജീവനക്കാരെയേ അനുവദിക്കൂ. അപ് ഹോൾസറി,പെയിന്റിംഗ്, കാർ വാഷ് എന്നിവയ്ക്ക് അനുവാദമില്ല. ടയർ പഞ്ചർ പോലുള്ള അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാം.

Story Highlights- lock down, coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here