ചെന്നൈയിൽ നടൻ റിയാസ് ഖാന് നേരെ ആൾക്കൂട്ട മർദനം; മൂന്ന് പേർ അറസ്റ്റിൽ

നടൻ റിയാസ് ഖാന് നേരെ ആൾക്കൂട്ട മർദനം. ചെന്നൈയിലെ വസതിക്ക് മുന്നിലാണ് സംഭവം. പന്ത്രണ്ടോളം വരുന്ന സംഘമാണ് മർദിച്ചത്. വീടിന് മുന്നിലൂടെ കൂട്ടംകൂടി പോയവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനി‍ടെയാണ് ആക്രമണം നടന്നത്.

റിയാസ് ഖാന്‍ തന്നെയാണ് തമിഴ് മാധ്യമത്തില്‍ വന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കൊറോണയുടെ പശ്ചാത്തലത്തിൽ കൂട്ടംകൂടി നടന്നവരോട് സാമൂഹിക അകലം പാലിക്കാൻ റിയാസ് ഖാൻ ആവശ്യപ്പെട്ടു. തങ്ങൾക്ക് കൊറോണ ബാധയുണ്ടാകില്ലെന്നും പന്ത്രണ്ട് പേർ ഒരുമിച്ചേ നടക്കുകയുള്ളൂ എന്നും അവർ പറഞ്ഞു. ഇത് തർക്കത്തിനിടയാക്കി.

ഒരാൾ റിയാസ് ഖാന് നേരെ പാഞ്ഞടുത്തു. പിന്നോട്ട് പോകാൻ റിയാസ് ഖാൻ ആവശ്യപ്പെട്ടെങ്കിലും അയാൾ മുന്നോട്ട് തന്നെ വന്നു. തുടർന്ന് റിയാസ് ഖാനെ അടിയ്ക്കുകയായിരുന്നു. ഷോൾഡറിനായിരുന്നു അടി കൊണ്ടത്. സംഭവം കണ്ട സമീപവാസി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ ആളന്തൂർ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More