ലോക്ക് ഡൗൺ: 11 ദിവസങ്ങൾക്കുള്ളിൽ സർക്കാർ ഹെല്പ്‌ലൈനിൽ എത്തിയത് 92105 ബാല പീഡന കോളുകൾ

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം 11 ദിവസങ്ങൾക്കുള്ളിൽ സർക്കാർ ഹെല്പ്‌ലൈനിൽ എത്തിയത് 92105 ബാല പീഡന കോളുകൾ. ലൈംഗിക ചൂഷണത്തിൽ നിന്നും പീഡനത്തിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടാണ് ഇത്രയധികം കോളുകൾ 1098 എന്ന ഹെല്പ്‌ലൈൻ നമ്പരിൽ ലഭിച്ചത്.
മാർച്ച് 20 മുതൽ 31 വരെയുള്ള കാലയളവിൽ ആകെ 3.07 ലക്ഷം കോളുകളാണ് ചൈൽഡ് ഹെല്പ്‌ലൈനിൽ എത്തിയത്. ഇതിൽ 30 ശതമാനം, അതായത് 92105 കോളുകളും ലൈംഗിക ചൂഷണവും പീഡനവും റിപ്പോർട്ട് ചെയ്യാനായിരുന്നു എന്ന് ചൈൽഡ്‌ലൈൻ ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടർ ഹർലീൻ വാലിയ പറയുന്നു. 24ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ഈ സംഖ്യയിൽ 50 ശതമാനം വർധനവുണ്ടായെന്നും ഹർലീൻ പറയുന്നു.
മാർച്ച് 25 മുതലാണ് ഇന്ത്യയിൽ ലോക്ക് ഡൗൺ നിലവിൽ വന്നത്. ഏപ്രിൽ 14 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് നീട്ടിയേക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. രാജ്യത്ത് സാമൂഹിക അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണുള്ളത്. കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരുമെന്നും പ്രധാനമന്ത്രി സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ശനിയാഴ്ച ചേരും.
എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരുടെയും അഭിപ്രായം ഈ നിലയ്ക്കാണെന്നാണ് താന്‍ മനസിലാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. എന്നാല്‍ ലോക്ക് ഡൗണ്‍ നീണ്ടാല്‍ രാജ്യത്തിന്റെ സാമ്പത്തിക നില പ്രതിസന്ധിയിലാകുമെന്നതിനാല്‍ ഇളവുകള്‍ അനുവദിച്ചേക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, എന്നിവ ഏപ്രില്‍ 14 ന് ശേഷവും അടച്ചിടാനാണ് സാധ്യത.
Story Highlights: Coronavirus lockdown Govt. helpline receives 92,000 calls on child abuse and violence in 11 days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here