സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് ആരംഭിക്കും

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. അന്ത്യോദയ അന്നയോജന വിഭാഗങ്ങള്‍ക്കാണ് ഇന്ന് വിതരണം തുടങ്ങുന്നത്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് ഏപ്രില്‍ 21 നകവും മറ്റുള്ളവര്‍ക്ക് ഏപ്രില്‍ 30നകവും കിറ്റ് വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 350 കോടി അനുവദിച്ചു.
കൊവിഡ് 19 രോഗം വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 17 ഇനം സാധനങ്ങളാണ് കിറ്റിലുണ്ടാകുക. 87 ലക്ഷം കിറ്റുകളാണ് ഇതിനായി സപ്ലൈകോ തയാറാക്കുന്നത്. ഏറ്റവും പിന്നോക്ക വിഭാഗങ്ങളായ അന്ത്യോദയ അന്നയോജന കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റുകള്‍ ആദ്യം വിതരണം ചെയ്യുക.
റേഷന്‍ കടകളില്‍ നിന്ന് തന്നെ കിറ്റുകള്‍ വാങ്ങണമെന്നാണ് നിര്‍ദേശം. റേഷന്‍ കാര്‍ഡില്ലാത്തവര്‍ ആധാര്‍ കാര്‍ഡിനൊപ്പം സത്യവാങ്മൂലം നല്‍കിയാല്‍ കിറ്റ് വാങ്ങാം. സപ്ലൈകോയുടെ കീഴിലുള്ള 56 ഗോഡൗണുകളിലാണ് കിറ്റുകള്‍ തയാറാക്കുന്നത്. ആവശ്യമുള്ള സാധനങ്ങള്‍ പായക്കിംഗ് കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാനുള്ള ചുമതല ഡിപ്പോ മാനേജര്‍മാര്‍ക്കായിരിക്കും. ക്വാളിറ്റി കണ്‍ട്രോള്‍ ഉദ്യോഗസ്ഥരും സപ്ലൈകോ വിജിലന്‍സ് സെല്ലും സാധനങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്തണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
Story Highlights -Distribution of free food kits will begin today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here